x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി.​കെ മ​ന്ത്രി​സ​ഭ​യി​ൽ ഒ​മ്പ​ത് സി​ദ്ധ​രാ​മ​യ്യ പ​ക്ഷ​ക്കാ​ർ, മ​ക​നും കാ​ബി​ന​റ്റ് പ​ദ​വി; വി​പു​ലീ​ക​ര​ണം ര​ണ്ട് ഘ​ട്ട​ങ്ങ​ളാ​യി


Published: June 1, 2026 12:00 PM IST | Updated: June 1, 2026 12:00 PM IST

ബം​ഗ​ളൂ​രു: അ​ധി​കാ​ര കൈ​മാ​റ്റം ന​ട​ക്കു​ന്ന ക​ർ​ണാ​ട​ക​യി​ൽ ഡി.​കെ. ശി​വ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ മ​ന്ത്രി​സ​ഭ​യി​ൽ സ്ഥാ​നം ഉ​റ​പ്പി​ച്ച് സ്ഥാ​ന​മൊ​ഴി​ഞ്ഞ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ മ​ക​ൻ യ​തീ​ന്ദ്ര സി​ദ്ധ​രാ​മ​യ്യ. യ​തീ​ന്ദ്ര അ​ട​ക്കം സി​ദ്ധ​രാ​മ​യ്യ പ​ക്ഷ​ത്ത് നി​ന്ന് ഒ​മ്പ​തു പേ​ർ പു​തി​യ മ​ന്ത്രി​സ​ഭ​യി​ൽ ഉ​ണ്ടാ​വു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ. കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ ഡി.​കെ. ശി​വ​കു​മാ​ർ ബു​ധ​നാ​ഴ്ച വൈ​കി​ട്ട് സം​സ്ഥാ​ന​ത്തി​ന്‍റെ പു​തി​യ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും.

മു​ഖ്യ​മ​ന്ത്രി അ​ട​ക്കം 34 പേ​രാ​യി​രി​ക്കും മ​ന്ത്രി​സ​ഭ​യി​ൽ ഉ​ണ്ടാ​വു​ക. ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് മ​ന്ത്രി​സ​ഭാ വി​പു​ലീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കു​ക. ഇ​തി​ൽ ര​ണ്ടാം​ഘ​ട്ട വി​പു​ലീ​ക​ര​ണം ജൂ​ൺ 18-നാ​യി​രി​ക്കും ന​ട​ക്കു​ക. യു​വാ​ക്ക​ൾ​ക്കും പു​തി​യ മ​ന്ത്രി​സ​ഭ​യി​ൽ കാ​ര്യ​മാ​യ പ​രി​ഗ​ണ​ന ന​ൽ​കാ​നാ​ണ് കോ​ൺ​ഗ്ര​സ് നീ​ക്കം. ത​ന്‍റെ പ​ക്ഷ​ത്തു നി​ന്ന് ഒ​ൻ​പ​ത് എം​എ​എ​ൽ​എ​മാ​രു​ടെ പേ​രാ​ണ് സി​ദ്ധ​രാ​മ​യ്യ മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ളെ തീ​രു​മാ​നി​ക്കു​ന്ന​തി​ൽ അ​ന്തി​മ ധാ​ര​ണ​യി​ൽ എ​ത്തു​ന്ന​തി​ന് ഡി.​കെ. ശി​വ​കു​മാ​റും സി​ദ്ധ​രാ​മ​യ്യ​യും ഇ​ന്ന് ഡ​ൽ​ഹി​യി​ലെ​ത്തി ഹൈ​ക്ക​മാ​ൻ​ഡു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. അ​തേ​സ​മ​യം, ഹൈ​ക്ക​മാ​ൻ​ഡ് ത​നി​ക്ക് മ​ന്ത്രി​സ്ഥാ​നം വാ​ഗ്ദാ​നം ചെ​യ്ത​താ​യി ലെ​ജി​സ്ലേ​റ്റീ​വ് കൗ​ൺ​സി​ൽ അം​ഗം കൂ​ടി​യാ​യ യ​തീ​ന്ദ്ര സി​ദ്ധ​രാ​മ​യ്യ സ്ഥി​രീ​ക​രി​ച്ചു.

പാ​ർ​ട്ടി​യി​ൽ നി​ന്ന് അ​നു​കൂ​ല​മാ​യ തീ​രു​മാ​നം പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും എ​ന്നാ​ൽ പു​തി​യ കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തെ​ക്കു​റി​ച്ച് ത​നി​ക്ക് അ​റി​വി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മ​റ്റൊ​രു മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​യാ​യ ബ​സ​വ​രാ​ജ് ശി​വ​ണ്ണ​വ​രും മ​ന്ത്രി​സ്ഥാ​ന​ത്തി​നാ​യി രം​ഗ​ത്തു​ണ്ട്. 

 

Tags : DK Shivakumar Congress Out Of Focus Latest News

Recent News

Corehub Up