x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദ്രാവിഡമണ്ണിലെ ആദ്യ സഖ്യസർക്കാർ; വിശ്വാസപ്രമേയം ബുധനാഴ്ച


Published: May 10, 2026 12:46 AM IST | Updated: May 10, 2026 12:50 AM IST

ചെ​ന്നൈ: ആ​റു പ​തി​റ്റാ​ണ്ടാ​യി ദ്രാ​വി​ഡ ക​ക്ഷി​ക​ൾ ഭ​രി​ക്കു​ന്ന ത​മി​ഴ്നാ​ട്ടി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു സ​ഖ്യ​ക​ക്ഷി സ​ർ​ക്കാ​ർ രൂ​പീ​കൃ​ത​മാ​കു​ന്ന​ത്.

ഗ​വ​ർ​ണ​റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് വി​ജ​യ്‌​യ്ക്കൊ​പ്പം കോ​ൺ​ഗ്ര​സി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ത​മി​ഴ്നാ​ടി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി സെ​ക്ര​ട്ട​റി ഗി​രീ​ഷ് ചോ​ദ​ങ്ക​ർ, ത​മി​ഴ്നാ​ട് പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സെ​ൽ​വ​പെ​രു​ന്ത​ഗെ, സി​പി​എം സം​സ്ഥാ​ന​സെ​ക്ര​ട്ട​റി പി.​ഷ​ൺ​മു​ഖം, എം​പി സു.​വെ​ങ്കി​ടേ​ശ്വ​ൻ എ​ന്നി​വ​ർ ഉ​ണ്ടാ​യി​രു​ന്നു.

സി​പി​ഐ, മു​സ്‌​ലിം​ലീ​ഗ് നേ​താ​ക്ക​ളും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ലോ​ക്ഭ​വ​നി​ൽ​നി​ന്നു​ള്ള മ​ട​ക്ക​യാ​ത്ര​യി​ൽ റോ​ഡി​നി​രു​വ​ശ​വും സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ ആ​യി​ര​ങ്ങ​ളാ​ണ് വി​ജ​യ്‌​യി​ന് അ​ഭി​വാ​ദ്യം അ​ർ​പ്പി​ക്കാ​നാ​യി കാ​ത്തി​രു​ന്ന​ത്.

ഇ​ന്നു ന​ട​ക്കു​ന്ന സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജ്ജു​ൻ ഖാ​ർ​ഗെ, രാ​ഹു​ൽ ഗാ​ന്ധി തു​ട​ങ്ങി​യ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.മ​ന്ത്രി​മാ​രാ​യ ബ​സി എ​ൻ. ആ​ന​ന്ദ്, ആ​ധ​വ് അ​ർ​ജു​ന, കെ.​എ സെ​ങ്കോ​ട്ട​യ്യ​ൻ, മു​ൻ ഐ​ആ​ർ​എ​സ് ഓ​ഫീ​സ​ർ അ​രു​ൺ രാ​ജ് തു​ട​ങ്ങി​യ​വ​ർ ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തേ​ക്കും.

കോ​ൺ​ഗ്ര​സി​ൽ​നി​ന്ന് ത​ര​ഗൈ കൂ​ത്ത്ബെ​ർ​ട്ടും പി.​വി​ശ്വ​നാ​ഥ​നു​മാ​യി​രി​ക്കും മ​ന്ത്രി​സ​ഭ​യി​ലെ​ത്തു​ക. ഒ​രു മ​ന്ത്രി​സ്ഥാ​ന​വുംകൂ​ടി കോ​ൺ​ഗ്ര​സി​നു ല​ഭി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.അ​ടു​ത്ത ബു​ധ​നാ​ഴ്ച സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​നാ​ണു ഗ​വ​ർ​ണ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

നാ​ളെ പ്രോ​ട്ടെം സ്പീ​ക്ക​റു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യും ന​ട​ന്നേ​ക്കും. വി​ശ്വാ​സ​പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു മു​ന്പ് സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കണം.

സഖ്യകക്ഷികൾ: കോൺഗ്രസ്, സിപിഎം, സിപിഐ, മുസ്‌ലിം ലീഗ്

ഭൂരിപക്ഷം തെളിയിക്കൽ: അടുത്ത ബുധനാഴ്ച സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ നിർദേശിച്ചു. നാളെ പ്രോടേം സ്പീക്കർ തെരഞ്ഞെടുപ്പും അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും. വിശ്വാസപ്രമേയത്തിനു മുന്പ് സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്.

പ്രതീക്ഷിക്കുന്ന മന്ത്രിമാർ: വിജയ് ടീം: ബസി എൻ. ആനന്ദ്,
ആധവ് അർജുന, കെ.എ സെങ്കോട്ടയ്യൻ, അരുൺ രാജ് (മുൻ ഐആർഎസ് ഓഫീസർ).

കോൺഗ്രസ്: തരഗൈ കൂത്ത്ബെർട്ട്, പി. വിശ്വനാഥൻ. (ഒരു മന്ത്രിസ്ഥാനം കൂടി കോൺഗ്രസിന് ലഭിച്ചേക്കും).

പ്രമുഖ അതിഥികൾ: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.

Tags : First coalition government Tamil Nadu Dravidian soil Trust vote

Recent News

Corehub Up