x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരളത്തിന് 30 എംപിമാർ; ലോക്സഭയിൽ ഉറപ്പ് നൽകി അമിത് ഷാ


Published: April 17, 2026 01:22 AM IST | Updated: April 17, 2026 01:22 AM IST

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനോട് അനുബന്ധിച്ചുള്ള മണ്ഡല പുനർനിർണയത്തിലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തിൽ ഒരു കുറവും ഉണ്ടാകില്ലെന്ന ഉറപ്പ് നൽകി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ.

വനിത സംവരണ ബിൽ ഭേദഗതി പാസായശേഷം തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ എംപിമാരുടെ ആകെ എണ്ണം 129ൽ നിന്ന് 195 ആയി ഉയരുമെന്നും അമിത് ഷാ വ്യക്തമാക്കി. ലോക്സഭയിലാണ് അമിത് ഷാ ഇക്കാര്യത്തിൽ വിശദീകരണം നൽകിൽകിയത്.

ദക്ഷിണേന്ത്യയിലെ നിലവിലെ 23.76 എന്ന അനുപാതം 23.87 ആയി ഉയരും. തമിഴ്നാട്ടിലെ എം പിമാരുടെ എണ്ണം 39 ൽ നിന്ന് 59 ആകും. കേരളത്തിൽ ഇത് ഇരുപതിൽ നിന്ന് മുപ്പതാകും. ക്സഭയിൽ കേരളത്തിന്‍റെ അനുപാതം 3.68 എന്നത് 3.67 എന്നായി മാറുമെന്നും അമിത് ഷാ വ്യക്തമാക്കി.

Tags : Amit Shah Lok Sabha Womens Reservation Bill

Recent News

Corehub Up