ലക്നോ: ചിക്കൻ ബിരിയാണിയിൽ ലെഗ് പീസ് കിട്ടിയില്ലെന്ന് ആരോപിച്ച് വിവാഹസത്കാരത്തിനിടെ കൂട്ടത്തല്ല്. ഉത്തർപ്രദേശിലെ അംറോഹയിൽ നടന്ന സംഭവത്തിൽ നിരവധിപേർക്ക് പരിക്കേറ്റു.
ലെഗ്പീസ് കിട്ടിയില്ലെന്ന് ആരോപിച്ച് വരന്റെ കൂട്ടരാണ് ബഹളമുണ്ടാക്കിയത്. തടർന്ന് വധുവിന്റെയും വരന്റെയും ബന്ധുക്കൾ ഏറ്റുമുട്ടുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സതേടി. ഒടുവിൽ പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.
Tags : wedding reception Mass brawl chicken leg piece