x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്നതിൽ മോദിസർക്കാർ പരാജയം: കോൺഗ്രസ്


Published: April 21, 2026 12:00 AM IST | Updated: April 21, 2026 12:00 AM IST

ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള സ​മാ​ധാ​നച​ർ​ച്ച​ക​ൾ​ക്ക് പാ​ക്കി​സ്ഥാ​ൻ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത് ഇ​ന്ത്യ​യു​ടെ വി​ദേ​ശ​ന​യ​ത്തി​നേറ്റ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണെ​ന്നു കോ​ണ്‍ഗ്ര​സ്.

പാ​ക്കി​സ്ഥാ​നെ രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ൽ ഒ​റ്റ​പ്പെ​ടു​ത്തു​ന്ന​തി​ൽ മോ​ദി​സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും ഇ​ന്ത്യ​യു​ടെ വി​ദേ​ശ​ന​യ​ത​ന്ത്ര​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ഴി​ച്ചു​പ​ണി ആ​വ​ശ്യ​മാ​ണെ​ന്നും കോ​ണ്‍ഗ്ര​സി​ന്‍റെ മാ​ധ്യ​മ​വി​ഭാ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശ് വ്യ​ക്ത​മാ​ക്കി.

ഭീ​ക​ര​വാ​ദി​ക​ൾ​ക്ക് അ​ഭ​യം ന​ൽ​കു​ക​യും ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ക​യും ചെ​യ്യു​ന്ന ഒ​രു രാ​ജ്യം ഇ​പ്പോ​ൾ നി​ർ​ണാ​യ​ക​മാ​യ ന​യ​ത​ന്ത്ര ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്ന​ത് ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ലി​യ പ​രാ​ജ​യ​മാ​ണ്.

2008ലെ ​മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗ് സ​ർ​ക്കാ​രി​ന് പാ​ക്കി​സ്ഥാ​നെ അ​ന്താ​രാ​ഷ്‌​ട്ര​ത​ല​ത്തി​ൽ പ്ര​തി​രോ​ധ​ത്തി​ലാ​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, മോ​ദി​സ​ർ​ക്കാ​രി​ന് അ​തു സാ​ധി​ച്ചി​ല്ല. മ​റി​ച്ച് പാ​ക്കി​സ്ഥാ​ന് പു​തി​യൊ​രു പ്ര​തി​ച്ഛാ​യ നേ​ടി​ക്കൊ​ടു​ക്കാ​നാ​ണു സാ​ധി​ച്ച​ത്. പാ​ക് സൈ​നി​ക​മേ​ധാ​വി അ​സിം മു​നീ​റി​ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യു​ള്ള അ​ടു​ത്ത ബ​ന്ധം ഇ​ന്ത്യ​യു​ടെ ന​യ​ത​ന്ത്ര പ​രാ​ജ​യ​മാണ്.

ഇ​സ്‌​ലാ​മാ​ബാ​ദി​ൽ വ​ച്ച് അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ൽ ആ​ദ്യ​ഘ​ട്ട ച​ർ​ച്ച​ക​ൾ ന​ട​ന്നി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ ര​ണ്ടാം ഘ​ട്ട ച​ർ​ച്ച​ക​ൾ​ക്കും ട്രം​പ് ഇ​സ്‌​ലാ​മാ​ബാ​ദി​നെ​ത്ത​ന്നെ വേ​ദി​യാ​യി നി​ശ്ച​യി​ച്ചു.

ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ ഇ​ന്ത്യ​യു​ടെ പ്രാ​ദേ​ശി​ക​വും ആ​ഗോ​ള​വു​മാ​യ സ്വാ​ധീ​ന​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്താ​ൻ മോ​ദി​ക്കു ക​ഴി​യു​ന്നി​ല്ലെ​ന്നും ജ​യ്റാം ര​മേ​ശ് ആ​രോ​പി​ച്ചു.

 

Tags : Congress Pakistan isolate failed Modi goverment

Recent News

Corehub Up