x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​തീ​ഷ് കുമാർ: രാഷ്‌ട്രീയ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ രാ​ജ​ശി​ല്പി


Published: April 15, 2026 12:41 AM IST | Updated: April 15, 2026 12:41 AM IST

പാ​റ്റ്ന: മി​ക​ച്ച ഭ​ര​ണ​ക​ർ​ത്താ​വ് എ​ന്ന അ​ർ​ഥ​ത്തി​ൽ സു​ശാ​സ​ൻ ബാ​ബു എ​ന്ന വി​ളി​പ്പേ​രി​ലാ​ണ് നി​തീ​ഷ് കു​മാ​റി​നെ ബി​ഹാ​റി​ലെ ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ൾ വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് ഏ​റ്റ​വു​മ​ധി​കം കാ​ലം മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര​യി​ലി​രു​ന്ന നേ​താ​വ് എ​ന്ന ഖ്യാ​തി​യി​ലും സ്വ​ന്തം പാ​ർ​ട്ടി​ക്ക് ഒ​രി​ക്ക​ൽ​പോ​ലും ഭൂ​രി​പ​ക്ഷം നേ​ടി​ക്കൊ​ടു​ക്കാ​ൻ നി​തീ​ഷി​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. എ​ന്നി​ട്ടും മു​ഖ്യ​മ​ന്ത്രി​യാ​യി മ​റ്റൊ​രാ​ളെ​യും സ​ഖ്യ​ക​ക്ഷി​ക​ൾ നി​ർ​ദേ​ശി​ച്ചി​രു​ന്നി​ല്ല എ​ന്ന​താ​ണ് കൗ​തു​ക​ക​രം.

നാ​ലു പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട രാഷ്‌ട്രീയ​ജീ​വി​ത​ത്തി​നി​ടെ ഹി​ന്ദു​ത്വ പാ​ർ​ട്ടി​ക​ളെ​യും സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി​ക​ളെ​യും കോ​ൺ​ഗ്ര​സി​നെ​യും നി​തീ​ഷ് മാ​റി​മാ​റി വ​രി​ച്ചു. 2005ൽ ​ലാ​ലു പ്ര​സാ​ദ് യാ​ദ​വ് യു​ഗ​ത്തി​ന് അ​ന്ത്യം കു​റി​ച്ചാ​ണ് ആ​ദ്യം മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന​ത്. ബി​ജെ​പി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. 2010ലും ​ജെ​ഡി​യു​-ബി​ജെ​പി സ​ഖ്യം അ​ധി​കാ​ര​ത്തി​ലെ​ത്തി.

എ​ന്നാ​ൽ, 2013ൽ ​സ​ഖ്യ​ത്തി​ൽ ക​ല്ലു​ക​ടി രൂ​പ​പ്പെ​ട്ടു. ന​രേ​ന്ദ്ര മോ​ദി​യെ എ​ൻ​ഡി​എ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നി​തീ​ഷ്കു​മാ​ർ എ​ൻ​ഡി​എ വി​ട്ടു. ലാ​ലു​വി​ന്‍റെ ആ​ർ​ജെ​ഡി​യും കോ​ൺ​ഗ്ര​സും ന​ല്കി​യ പി​ന്തു​ണ​യി​ൽ നി​തീ​ഷ് മു​ന്നോ​ട്ടു​പോ​യി.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​റ്റ​യ്ക്കു മ​ത്സ​രി​ച്ച ജെ​ഡി​യു വെ​റും ര​ണ്ടു സീ​റ്റി​ലൊ​തു​ങ്ങി. വൈ​കാ​തെ മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ചു. ഉ​റ്റ അ​നു​യാ​യി​യും ദ​ളി​ത് നേ​താ​വു​മാ​യ ജീ​ത​ൻ റാം ​മാ​ൻ​ജി മു​ഖ്യ​മ​ന്ത്രി​യാ​യി.ഒ​ന്പ​തു മാ​സ​ത്തി​ന​കം മാ​ൻ​ജി​യെ പു​റ​ത്താ​ക്കി നി​തീ​ഷ് വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യാ​യി.

2015ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജെ​ഡി​യു​-ആ​ർ​ജെ​ഡി​-കോ​ൺ​ഗ്ര​സ് മ​ഹാ സ​ഖ്യം 243ൽ 178 ​സീ​റ്റ് നേ​ടി. ബി​ജെ​പി​ക്ക് വെ​റും 58 സീ​റ്റാ​ണു കി​ട്ടി​യ​ത്. നി​തീ​ഷ്കു​മാ​ർ മു​ഖ്യ​മ​ന്ത്രി​യാ​യും ആ​ർ​ജെ​ഡി​യി​ലെ തേ​ജ​സ്വി യാ​ദ​വ് ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യും സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റി.

2017ൽ ​ആ​ർ​ജെ​ഡി​യു​മാ​യു​ള്ള ഭി​ന്ന​ത​യു​ടെ പേ​രി​ൽ നി​തീ​ഷ് ക​ളം മാ​റി എ​ൻ​ഡി​യി​ലെ​ത്തി. 2020വ​രെ സ​ർ​ക്കാ​ർ മു​ന്നോ​ട്ടു പോ​യി.2020ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​-ജെ​ഡി​യു മു​ന്ന​ണി ക​ഷ്ടി​ച്ചാ​ണു ഭൂ​രി​പ​ക്ഷം ഒ​പ്പി​ച്ച​ത്. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ജെ​ഡി​യു​വി​നെ ക​ട​ത്തി​വെ​ട്ടി ബി​ജെ​പി വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി. ബി​ജെ​പി​ക്ക് 75ഉം ​ജെ​ഡി​യു​വി​ന് 45ഉം ​സീ​റ്റാ​ണു കി​ട്ടി​യ​ത്.

ജെ​ഡി​യു മ​ത്സ​രി​ച്ച സീ​റ്റു​ക​ളി​ൽ ചി​രാ​ഗ് പാ​സ്വാ​ൻ ബി​ജെ​പി വി​മ​ത​രെ എ​ൽ​ജെ​പി ലേ​ബ​ലി​ൽ രം​ഗ​ത്തി​റ​ക്കി​യ​താ​ണ് സീ​റ്റ് കു​റ​യാ​ൻ കാ​ര​ണം.ജെ​ഡി​യു മെ​ലി​ഞ്ഞെ​ങ്കി​ലും നി​തീ​ഷി​നു മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം ന​ല്കാ​ൻ ബി​ജെ​പി സൗ​മ​ന​സ്യം കാ​ട്ടി.

നി​തീ​ഷ്കു​മാ​ർ സ​ർ​ക്കാ​ർ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി. ബി​ജെ​പി​ക്ക് ര​ണ്ട് ഉ​പ​മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം കി​ട്ടി. ത​ന്‍റെ പാ​ർ​ട്ടി​യെ ബി​ജെ​പി വി​ഴു​ങ്ങാ​നൊ​രു​ങ്ങു​ക​യാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ നി​തീ​ഷ്കു​മാ​ർ 2022ൽ ​എ​ൻ​ഡി​എ വി​ട്ട് വീ​ണ്ടും മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി. നി​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജെ​ഡി​യു​ആ​ർ​ജെ​ഡി​കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റി.

ഇ​ട​തു പാ​ർ​ട്ടി​ക​ൾ പു​റ​ത്തു​നി​ന്നു പി​ന്തു​ണ ന​ല്കി. ഒ​ന്ന​ര വ​ർ​ഷ​ത്തി​നു​ശേ​ഷം ഈ ​സ​ഖ്യ​വും ത​ക​ർ​ന്നു. നി​തീ​ഷ് എ​ൻ​ഡി​എ​യി​ലേ​ക്കു പോ​യി വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യാ​വു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ 243 അം​ഗ സ​ഭ​യി​ൽ 89 അം​ഗ​ങ്ങ​ളു​ള്ള ബി​ജെ​പി​യാ​ണ് ഏ​റ്റ​വും​വ​ലി‍​യ ഒ​റ്റ​ക്കക്ഷി. എ​ന്നി​ട്ടും മു​ഖ്യ​മ​ന്ത്രി​യാ​യ​ത് 85 അം​ഗ​ങ്ങ​ളു​ള്ള ജ​ന​താ​ദ​ൾ യു ​നേ​താ​വു​കൂ​ടി​യാ​യ നി​തീ​ഷ്.

ലോ​ക് ജ​ന​ശ​ക്തി പാ​ർ​ട്ടി​യു​ടെ (രാം​വി​ലാ​സ്) 19 അം​ഗ​ങ്ങ​ളും കേ​ന്ദ്ര​മ​ന്ത്രി ചി​രാ​ഗ് പ​സ്വാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഹി​ന്ദു​സ്ഥാ​നി അ​വാം മോ​ർ​ച്ച​യു​ടെ അ​ഞ്ച് അം​ഗ​ങ്ങ​ളും നി​തീ​ഷി​ന്‍റെ നേ​തൃ​ത്വം ചോ​ദ്യം​ചെ​യ്തി​ല്ല.

രാ​ജ്യ​സ​ഭാം​ഗം ഉ​പേ​ന്ദ്ര കു​ശ്വാ​ഹ​യു​ടെ രാഷ്‌ട്രീ​യ​ലോ​ക്മോ​ർ​ച്ച​യു​ടെ അ​ഞ്ച് എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യും നി​തീ​ഷി​നു​ണ്ടാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ക​നെ സ​ജീ​വരാഷ്‌ട്രീ​യ​ത്തി​ൽ എ​ത്തി​ച്ച് നി​തീ​ഷ് രാ​ജ്യ​സ​ഭ​യു​ടെ പ​ടി​ക​യ​റു​ന്ന​ത്.

Tags : Nitish Kumar political tests king Bihar politics

Recent News

Corehub Up