x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പീ​ഡ​ന​ക്കേ​സ് പ്ര​തി​ക്ക് പൂ​മാ​ല അ​ണി​യി​ച്ച് സ്വീ​ക​ര​ണം; പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു


Published: May 19, 2026 11:51 PM IST | Updated: May 19, 2026 11:51 PM IST

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പീ​ഡ​ന​ക്കേ​സ് പ്ര​തി​ക്ക് സ്വീ​ക​ര​ണം. ഹി​ന്ദു യു​വ​വാ​ഹി​നി സം​ഘ​ട​ന​യു​ടെ മു​ൻ അം​ഗ​മാ​യ സു​ശീ​ൽ പ്ര​ജാ​പ​തി​യെ​യാ​ണ് അ​നു​യാ​യി​ക​ൾ ജ​യി​ൽ ക​വാ​ടം മു​ത​ൽ പൂ​മാ​ല അ​ണി​യി​ച്ച് സ്വാ​ഗ​തം ചെ​യ്ത​ത്.

അ​ഭി​ഭാ​ഷ​ക​നെ പ​രി​ച​യ​പ്പെ​ടു​ത്തി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞ് ഫ്ലാ​റ്റി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി എ​ൽ​എ​ൽ​ബി വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ​യു​ള്ള കേ​സ്. അ​റ​സ്റ്റ് ചെ​യ്ത് ഒ​ൻ​പ​ത് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് പ്ര​തി​യെ ജാ​മ്യ​ത്തി​ൽ വി​ട്ട​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​ച്ച​തോ​ടെ വ​ലി​യ വി​മ​ർ​ശ​ന​മാ​ണു​യ​രു​ന്ന​ത്.

ജാ​മ്യം ല​ഭി​ച്ച് പു​റ​ത്തി​റ​ങ്ങി​യ പ്ര​തി​യെ തോ​ളി​ലേ​റ്റു​ക​യും മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. അ​നു​യാ​യി​ക​ളു​ടെ തോ​ളി​ലി​രു​ന്ന് വ​ഴി​യി​ലു​ള്ള​വ​രെ പ്ര​തി കൈ​വീ​ശി കാ​ണി​ക്കു​ന്ന​തും വീ​ഡി​യോ​ക​ളി​ലു​ണ്ട്. ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​യ​തോ​ടെ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ആ​രോ​പ​ണ​വി​ധേ​യ​രാ​യ​വ​ർ​ക്ക് ഇ​ത്ത​ര​ത്തി​ൽ സ്വീ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്ന​ത് നി​യ​മ​വാ​ഴ്ച​യെ​യും സ്ത്രീ ​സു​ര​ക്ഷ​യെ​യും ചോ​ദ്യം ചെ​യ്യു​ന്ന​താ​ണെ​ന്ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. സ​മാ​ജ്‍​വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ് സം​ഭ​വ​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ബി​ജെ​പി സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Tags : Rape accused bail Police investigation

Recent News

Corehub Up