x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജ്യ​സ​ഭ​യി​ലേ​ക്കി​ല്ലെ​ന്ന് തീ​ർ​ത്തു​പ​റ​ഞ്ഞ് സി​ദ്ധ​രാ​മ​യ്യ; 'ക​ർ​ണാ​ട​ക രാ​ഷ്ട്രീ​യ​ത്തി​ൽ ത​ന്നെ സ​ജീ​വ​മാ​യി തു​ട​രും'


Published: May 28, 2026 06:05 PM IST | Updated: May 28, 2026 06:05 PM IST

ബം​ഗ​ളൂ​രു: കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ രാ​ജ്യ​സ​ഭാ വാ​ഗ്ദാ​നം സ്നേ​ഹ​ത്തോ​ടെ നി​ര​സി​ച്ച് ക​ർ​ണാ​ട​ക മു​ൻ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ. ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് പോ​കാ​ൻ ത​നി​ക്ക് താ​ത്പ​ര്യ​മി​ല്ലെ​ന്നും ക​ർ​ണാ​ട​ക രാ​ഷ്ട്രീ​യ​ത്തി​ൽ ത​ന്നെ സ​ജീ​വ​മാ​യി തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വെ​ച്ച​തി​ന് ശേ​ഷം ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

"ഹൈ​ക്ക​മാ​ൻ​ഡ് ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ രാ​ജി​വെ​ക്കു​മെ​ന്ന് ഞാ​ൻ മു​ൻ​പ് പ​റ​ഞ്ഞി​രു​ന്നു. ര​ണ്ടു ദി​വ​സം മു​ൻ​പ് അ​വ​ർ എ​ന്നോ​ട് സ്ഥാ​ന​മൊ​ഴി​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു, അ​തി​നാ​ൽ ഞാ​ൻ രാ​ജി സ​മ​ർ​പ്പി​ച്ചു. പാ​ർ​ട്ടി​യി​ൽ ഭി​ന്ന​ത​ക​ളു​ണ്ടെ​ന്ന വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്" - സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സാ​മൂ​ഹി​ക നീ​തി ക്യാ​ന്പ​യ്ന് ക​രു​ത്തു പ​ക​രാ​ൻ സി​ദ്ധ​രാ​മ​യ്യ​യെ​പ്പോ​ലെ​യു​ള്ള മു​തി​ർ​ന്ന, ഒ​ബി​സി വി​ഭാ​ഗ​ത്തി​ലെ നേ​താ​വി​നെ ദേ​ശീ​യ ത​ല​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യും, ഒ​പ്പം ഡി.​കെ. ശി​വ​കു​മാ​റു​മാ​യു​ള്ള അ​ധി​കാ​ര​ത്ത​ർ​ക്കം പ​രി​ഹ​രി​ക്കു​ക​യു​മാ​യി​രു​ന്നു ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ ല​ക്ഷ്യം. ഇ​തി​നാ​യി​ട്ടാ​ണ് അ​ദ്ദേ​ഹ​ത്തി​ന് രാ​ജ്യ​സ​ഭാ സീ​റ്റ് വാ​ഗ്ദാ​നം ചെ​യ്ത​തെ​ങ്കി​ലും ത​നി​ക്ക് ദി​ല്ലി​യി​ലേ​ക്ക് പോ​കാ​ൻ താ​ല്പ​ര്യ​മി​ല്ലെ​ന്ന് സി​ദ്ധ​രാ​മ​യ്യ തീ​ർ​ത്തു​പ​റ​യു​ക​യാ​യി​രു​ന്നു.

ദി​വ​സ​ങ്ങ​ൾ നീ​ണ്ടു​നി​ന്ന രാ​ഷ്ട്രീ​യ അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്ക് ഒ​ടു​വി​ലാ​ണ് സി​ദ്ധ​രാ​മ​യ്യ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വെ​ച്ച​ത്. ഇ​തോ​ടെ ഡി.​കെ. ശി​വ​കു​മാ​ർ ക​ർ​ണാ​ട​ക​യു​ടെ പു​തി​യ മു​ഖ്യ​മ​ന്ത്രി​യാ​കും. ജാ​തി സ​മ​വാ​ക്യ​ങ്ങ​ൾ സ​ന്തു​ലി​ത​മാ​യി നി​ല​നി​ർ​ത്താ​ൻ പു​തി​യ മ​ന്ത്രി​സ​ഭ​യി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​ർ ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ.

 

Tags : Siddaramaiah Karnataka Chief Minister Latest News

Recent News

Corehub Up