x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​എ​പി​യി​ലെ പി​ള​ർ​പ്പ്; ബി​ജെ​പി​യു​ടേ​ത് ഗ​റി​ല്ലാ മോ​ഡ​ൽ യു​ദ്ധത​ന്ത്രം


Published: April 26, 2026 01:04 AM IST | Updated: April 26, 2026 01:04 AM IST

ന്യൂ​ഡ​ൽ​ഹി: ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ലെ ഏ​ഴു രാ​ജ്യ​സ​ഭാം​ഗ​ങ്ങ​ളെ ഒ​രു​മി​ച്ച് ബി​ജെ​പി​യി​ലെ​ത്തി​ച്ച ഓ​പ്പ​റേ​ഷ​ൻ താ​മ​ര​യ്ക്കു ന​ട​പ്പാ​ക്കി​യ​തു ഗ​റി​ല്ലാ മോ​ഡ​ൽ യു​ദ്ധ ത​ന്ത്രം.

ഒ​ളി​വി​ൽ പ​തി​യി​രു​ന്ന് എ​തി​രാ​ളി​യെ ആ​ക്ര​മി​ച്ചു കീ​ഴ്പ്പെ​ടു​ത്തി ശ​ക്തി നേ​ടു​ന്ന​തി​ൽ ബി​ജെ​പി ഒ​രി​ക്ക​ൽ കൂ​ടി മു​ന്നി​ലെ​ത്തി. ക​ഴു​ക​നെ​പ്പോലെ പ​തി​യി​രു​ന്നു കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ റാ​ഞ്ചു​ന്ന ലാ​ഘ​വ​ത്തോ​ടെ​യാ​ണ് ഉ​ട​ക്കി നി​ന്ന​വ​രെ​യും കേ​ജ​രി​വാ​ളി​ന്‍റെ വി​ശ്വ​സ്ത​രാ​യി​രു​ന്ന​വ​രെ​യും അ​ട​ക്കം ബി​ജെ​പി റാ​ഞ്ചി​യ​ത്.

ഡ​ൽ​ഹി​യി​ൽ എ​ല്ലാ രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ളു​ടെ​യും ശ്ര​ദ്ധ പ​ശ്ചി​മബം​ഗാ​ളി​ൽ ആ​യി​രു​ന്ന​പ്പോ​ഴാ​ണ് അ​തീ​വ​ര​ഹ​സ്യ​മാ​യി ബി​ജെ​പി അ​തി​ന്‍റെ "സി​ഗ്നേ​ച്ച​ർ ഗ​റി​ല്ലാ യു​ദ്ധ ശൈ​ലി’ പു​റ​ത്തെ​ടു​ത്ത​ത്.

ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​കോ​ൽ​ക്ക​ത്ത​യി​ൽ ക്യാ​ന്പ് ചെ​യ്തു ഡ​ൽ​ഹി​യി​ൽ ന​ട​പ്പാ​ക്കി​യ രാ​ഷ്‌​ട്രീ​യ അ​ട്ടി​മ​റി​യു​ടെ ദൂ​ര​വ്യാ​പ​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ വ​ലു​താ​ണ്. മാ​സ​ങ്ങ​ൾ നീ​ണ്ട ആ​സൂ​ത്ര​ണ​ത്തി​ലൂ​ടെ​യും സ​മ്മ​ർ​ദ​ങ്ങ​ളി​ലൂ​ടെ​യു​മാ​ണ് എം​പി​മാ​രെ വ​ശ​ത്താ​ക്കി​യ​ത്.

അ​യോ​ഗ്യ​ത ഒ​ഴി​വാ​ക്കാ​നാ​വ​ശ്യ​മാ​യ ഏ​ഴ് എം​പി​മാ​രെ സം​ഘ​ടി​പ്പി​ക്കാ​നാ​യി​രു​ന്നു കാ​ല​താ​മ​സം. അ​ടു​ത്ത വ​ർ​ഷ​ത്തെ പ​ഞ്ചാ​ബ്, ഗോ​വ, ഗു​ജ​റാ​ത്ത്, യു​പി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ മു​ത​ൽ 2019ലെ ​ലോ​ക്സ​ഭ വ​രെ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കു​ള്ള ത​യാ​റെ​ടു​പ്പു കൂ​ടി​യാ​ണു നി​ശ​ബ്ദ​മാ​യി ബി​ജെ​പി ന​ട​പ്പി​ലാ​ക്കി​യ​ത്.

പ​ഞ്ചാ​ബി​ലും ഗോ​വ​യി​ലും ഉ​ത്ത​രാ​ഖ​ണ്ഡി​ലും മ​ണി​പ്പു​രി​ലും 2027 ഫെ​ബ്രു​വ​രി​യി​ലാ​ണു നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്. അ​ടു​ത്ത വ​ർ​ഷം മേ​യി​ൽ യു​പി തെ​ര​ഞ്ഞെ​ടു​പ്പു​ണ്ട്.

2027 ന​വം​ബ​റി​ലാ​കും മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, ഗു​ജ​റാ​ത്ത്, ഹി​മാ​ച​ൽ, ഛത്തീ​സ്ഗ​ഡ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ. അ​തി​ജീ​വ​ന​ത്തി​നാ​യു​ള്ള പോ​രാ​ട്ട​മാ​കും ഇ​നി എ​എ​പി​യു​ടേ​ത്.

Tags : Split AAP BJP guerrilla model warfare amit shah

Recent News

Corehub Up