ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ സർക്കാർ രൂപീകരിക്കട്ടെയെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. ഭരണഘടനാ പ്രതിസന്ധിയോ ഉടൻ മറ്റൊരു തെരഞ്ഞെടുപ്പോ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ കാത്തിരിക്കും. ആറുമാസം എല്ലാം നിരീക്ഷിക്കും.
ഡിഎംകെ സർക്കാർ തുടങ്ങിയ പദ്ധതികൾ തുടരണം. കുറഞ്ഞത് സ്കൂളുകളിലെ പ്രഭാതഭക്ഷണ പദ്ധതിയെങ്കിലും തുടരണം. സംസ്ഥാനത്ത് ടിവികെ-കോൺഗ്രസ് സഖ്യത്തിനെതിരെ കൈകോർക്കാൻ ഡിഎംകെയും എഐഎഡിഎംകെയും ഒരുങ്ങുന്നതായി സൂചനയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റാലിന്റെ പ്രതികരണം.
അതിനിടെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് തമിഴ്നാട് ഗവർണർക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. ഭൂരിപക്ഷം തെളിയിക്കേണ്ടത് ലോക്ഭവനിലല്ലെന്ന് ജ്യോതിമണി എംപി പറഞ്ഞു. മന്ത്രിസഭയുണ്ടാക്കാൻ അവകാശമുന്നയിച്ച് വിജയ് ബുധനാഴ്ച ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ടിരുന്നു.
118 എംഎൽഎമാരുടെ പിന്തുണ കത്ത് വേണമെന്ന് ഗവർണർ ആവശ്യപ്പെട്ടിരുന്നു. അതേസമയം വിജയ്യുടെ പോലീസ് സുരക്ഷാ വാഹനവ്യൂഹം പിൻവലിച്ചു.
Tags : tamilnadu M.K.Stalin dkm tvk