x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പേ​ര് വി​ളി​ച്ച് സ​ത്യ​പ്ര​തി​ജ്ഞ; ത​മി​ഴ്‌​നാ​ട് കോ​ൺ​ഗ്ര​സ് മ​ന്ത്രി​യെ തി​രു​ത്തി ഗ​വ​ർ​ണ​ർ


Published: May 21, 2026 02:45 PM IST | Updated: May 21, 2026 03:04 PM IST

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ൽ നീ​ണ്ട 60 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത ച​രി​ത്ര നി​മി​ഷ​ത്തി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ. വി​ജ​യ് മ​ന്ത്രി​സ​ഭ​യി​ലെ പു​തി​യ അം​ഗ​മാ​യി കി​ളി​യൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള കോ​ൺ​ഗ്ര​സ് എം​എ​ൽ​എ എ​സ്. രാ​ജേ​ഷ് കു​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് വി​വാ​ദ​മു​ണ്ടാ​യ​ത്.

ഔ​ദ്യോ​ഗി​ക പ്ര​തി​ജ്ഞാ വാ​ച​കം വാ​യി​ച്ചു തീ​ർ​ത്ത​തി​ന് തൊ​ട്ടു​പി​ന്നാ​ലെ, അ​ദ്ദേ​ഹം കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ കെ. ​കാ​മ​രാ​ജ്, രാ​ജീ​വ് ഗാ​ന്ധി, രാ​ഹു​ൽ ഗാ​ന്ധി എ​ന്നി​വ​രെ വേ​ദി​യി​ൽ വെ​ച്ച് അ​ഭി​വാ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. "കാ​മ​രാ​ജി​ന്‍റെ നാ​മം വാ​ഴ്ക, ഭാ​ര​ത​ര​ത്ന രാ​ജീ​വ് ഗാ​ന്ധി വാ​ഴ്ക, ജ​ന​നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി വാ​ഴ്ക" എ​ന്ന് രാ​ജേ​ഷ് കു​മാ​ർ ഉ​റ​ക്കെ വി​ളി​ച്ചു.

ഇ​തോ​ടെ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കു​ക​യാ​യി​രു​ന്ന ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക്ക​ർ ഉ​ട​ൻ ത​ന്നെ ഇ​ട​പെ​ട്ടു. "അ​തൊ​ന്നും നി​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യു​ടെ ഭാ​ഗ​മ​ല്ല" എ​ന്ന് ഗ​വ​ർ​ണ​ർ ചി​രി​ച്ചു​കൊ​ണ്ട് ഓ​ർ​മി​പ്പി​ച്ചു. ഗ​വ​ർ​ണ​റു​ടെ തി​രു​ത്ത​ലി​ന് പി​ന്നാ​ലെ രാ​ജേ​ഷ് കു​മാ​റും പു​ഞ്ചി​രി​യോ​ടെ അ​ത് അം​ഗീ​ക​രി​ക്കു​ക​യും രേ​ഖ​ക​ളി​ൽ ഒ​പ്പു​വയ്​ക്കാ​ൻ നീ​ങ്ങു​ക​യും ചെ​യ്തു.

1967-ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ത​മി​ഴ്‌​നാ​ട്ടി​ൽ കോ​ൺ​ഗ്ര​സ് ഭ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യ്‌​യു​ടെ ടി​വി​കെ​ക്ക് ഭൂ​രി​പ​ക്ഷം തി​ക​യ്ക്കാ​ൻ അ​ഞ്ച് എം​എ​ൽ​എ​മാ​രു​ള്ള കോ​ൺ​ഗ്ര​സ് പി​ന്തു​ണ ന​ൽ​കു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച ന​ട​ന്ന മ​ന്ത്രി​സ​ഭാ വി​പു​ലീ​ക​ര​ണ​ത്തി​ൽ രാ​ജേ​ഷ് കു​മാ​ർ ഉ​ൾ​പ്പെ​ടെ ര​ണ്ട് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​ണ് മ​ന്ത്രി​മാ​രാ​യി ചു​മ​ത​ല​യേ​റ്റ​ത്.

 

Tags : Tamil Nadu Oath Taking Ceremony Latest News

Recent News

Corehub Up