x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ധന വില വർധിപ്പിക്കുമെന്ന പ്രചാരണം തെറ്റെന്നു കേന്ദ്രം

സ്വ​ന്തം ലേ​ഖ​ക​ൻ
Published: April 24, 2026 06:43 AM IST | Updated: April 24, 2026 06:43 AM IST

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കു​ശേ​ഷം രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല വ​ർ​ധി​പ്പി​ക്കു​മെ​ന്ന പ്ര​ചാ​ര​ണം ത​ള്ളി കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം. നി​ല​വി​ൽ ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ക്കാ​നു​ള്ള യാ​തൊ​രു നി​ർ​ദേ​ശ​വും സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക എ​ക്സ് അ​ക്കൗ​ണ്ട് വ​ഴി​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്തി​യ​ത്.

പൗ​ര​ന്മാ​ർ​ക്കി​ട​യി​ൽ ഭീ​തി​യും പ​രി​ഭ്രാ​ന്തി​യും സൃ​ഷ്‌​ടി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള തെ​റ്റാ​യ​തും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തു​മാ​യ വാ​ർ​ത്ത​ക​ളാ​ണു പ്ര​ച​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ത്തി​നി​ട​യി​ൽ ഇ​ന്ധ​ന വി​ല വ​ർ​ധി​പ്പി​ക്കാ​ത്ത ഏ​ക രാ​ജ്യം ഇ​ന്ത്യ​യാ​ണ്. അ​ന്താ​രാ​ഷ്‌​ട്ര​വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റ​ത്തി​ൽ​നി​ന്നു ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രും പൊ​തു​മേ​ഖ​ലാ എ​ണ്ണ​ക്ക​ന്പ​നി​ക​ളും നി​ര​ന്ത​ര​മാ​യ ന​ട​പ​ടി​ക​ളാ​ണു സ്വീ​ക​രി​ച്ചു​വ​രു​ന്ന​തെ​ന്നും പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

അ​ന്താ​രാ​ഷ്‌​ട്ര​ത​ല​ത്തി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തോ​ടെ രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വ​ർ​ധി​ക്കു​മെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ച​ത്. എ​ന്നാ​ൽ, അ​ന്താ​രാ​ഷ്‌​ട്ര​വി​പ​ണി​യി​ലെ ഉ​യ​ർ​ച്ച -താ​ഴ്ച​യ്ക്കി​ട​യി​ലും റീ​ട്ടെ​യി​ൽ വി​ല​യി​ൽ മാ​റ്റ​മി​ല്ലാ​തെ നി​ല​നി​ർ​ത്താ​ൻ എ​ണ്ണ​ക്ക​ന്പ​നി​ക​ൾ​ക്കു സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

Tags : campaign to increase fuel prices is wrong.

Recent News

Corehub Up