x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബംഗാളിൽ സീറ്റ് നിഷേധിക്കപ്പെട്ട തൃണമൂൽ നേതാക്കൾ പരസ്യ പ്രതിഷേധത്തിൽ


Published: March 19, 2026 01:54 AM IST | Updated: March 19, 2026 01:54 AM IST

കോ​​​ൽ​​​ക്ക​​​ത്ത: ബം​​​ഗാ​​​ളി​​​ൽ സീ​​​റ്റ് നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ട തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ പ​​​ര​​​സ്യ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ൽ. വ​​​ട​​​ക്ക​​​ൻ ബം​​​ഗാ​​​ൾ മു​​​ത​​​ൽ തെ​​​ക്ക​​​ൻ ബം​​​ഗാ​​​ൾ വ​​​രെ സീ​​​റ്റ് ല​​​ഭി​​​ക്കാ​​​ത്ത നേ​​​താ​​​ക്ക​​​ൾ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു. ചി​​​ല​​​ർ പാ​​​ർ​​​ട്ടി സം​​​ഘ​​​ട​​​നാ​​​പ​​​ദ​​​വി രാ​​​ജി​​​വ​​​ച്ചു.

74 എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്കാ​​​ണ് ഇ​​​ത്ത​​​വ​​​ണ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് സീ​​​റ്റ് നി​​​ഷേ​​​ധി​​​ച്ച​​​ത്. മൂ​​​ന്നി​​​ലൊ​​​ന്ന് എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്കും സീ​​​റ്റി​​​ല്ല. ഭ​​​ര​​​ണ​​​വി​​​രു​​​ദ്ധ വി​​​കാ​​​രം മ​​​റി​​​ക​​​ട​​​ക്കാ​​​ൻ പു​​​തു​​​മു​​​ഖ​​​ങ്ങ​​​ളെ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക​​​യെ​​​ന്ന ത​​​ന്ത്ര​​​മാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി മ​​​മ​​​ത ബാ​​​ന​​​ർ​​​ജി പ​​​യ​​​റ്റു​​​ന്ന​​​ത്.

ത​​​ന്‍റെ മ​​​ണ്ഡ​​​ല​​​മാ​​​യ രാ​​​ജ്ഗ​​​ഞ്ച് ഏ​​​ഷ്യ​​​ൻ ഗെ​​​യിം​​​സ് സ്വ​​​ർ​​​ണ​​​മെ​​​ഡ​​​ൽ ജേ​​​താ​​​വ് സ്വ​​​പ്ന ബ​​​ർ​​​മ​​​നു ന​​​ല്കി​​​യ​​​തി​​​ൽ ക​​​ടു​​​ത്ത രോ​​​ഷ​​​ത്തി​​​ലാ​​​ണ് മു​​​തി​​​ർ​​​ന്ന എം​​​എ​​​ൽ​​​എ ഖാ​​​ഗേ​​​ശ്വ​​​ർ റോ​​​യി. സ്വ​​​പ്ന ബ​​​ർ​​​മ​​​ൻ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​മെ​​​ന്ന് റോ​​​യി പ​​​റ​​​ഞ്ഞു.

ആം​​​ഡം​​​ഗ സീ​​​റ്റ് നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ട റ​​​ഫി​​​ഖു​​​ർ റ​​​ഹ്‌​​​മാ​​​നും ക​​​ടു​​​ത്ത പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ലാ​​​ണ്. പീ​​​ർ​​​സാ​​​സ കാ​​​സിം ആ​​​ണ് ഇ​​​വി​​​ടെ തൃ​​​ണ​​​മൂ​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി. റോ​​​ഡ് ഉ​​​പ​​​രോ​​​ധി​​​ച്ചാ​​​ണ് റ​​​ഹ്‌​​​മാ​​​ന്‍റെ അ​​​നു​​​യാ​​​യി​​​ക​​​ൾ പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​ത്.

ചി​​​ൻ​​​സു​​​ര​​​യി​​​ൽ സീ​​​റ്റ് നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ട അ​​​സി​​​ത് മ​​​ജും​​​ദാ​​​ർ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ൽ​​​നി​​​ന്നു വി​​​ര​​​മി​​​ക്കു​​​ന്ന​​​തി​​​ന്‍റെ സൂ​​​ച​​​ന ന​​​ല്കി. യു​​​വ​​​നേ​​​താ​​​വും തൃ​​​ണ​​​മൂ​​​ൽ ഐ​​​ടി സെ​​​ൽ ത​​​ല​​​വ​​​നു​​​മാ​​​യ ദേ​​​ബാം​​​ഗ്ഷു ഭ​​​ട്ടാ​​​ചാ​​​ര്യ​​​ക്കാ​​​ണ് ചി​​​ൻ​​​സു​​​ര​​​യി​​​ൽ സീ​​​റ്റ് ന​​​ല്കി​​​യ​​​ത്. മ​​​ജും​​​ദാ​​​റി​​​നെ അ​​​നു​​​ന​​​യി​​​പ്പി​​​ക്കാ​​​ൻ ഭ​​​ട്ടാ​​​ചാ​​​ര്യ ശ്ര​​​മി​​​ക്കു​​​ന്നു.

Tags : mamata banerjee Trinamool candidates Trinamool Congress

Recent News

Corehub Up