x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള മു​ഖ്യ​മ​ന്ത്രി ആ​രാ​കും? ഡ​ൽ​ഹി​യി​ൽ സ​മ​വാ​യ നീ​ക്കം; സോ​ണി​യ ഗാ​ന്ധി​യും പ്രി​യ​ങ്ക​യും ച​ർ​ച്ച​യി​ൽ, പ്ര​ഖ്യാ​പ​നം നാ​ളെ ?


Published: May 12, 2026 12:21 PM IST | Updated: May 12, 2026 12:45 PM IST

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന്‍റെ അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി​യെ നി​ശ്ച​യി​ക്കു​ന്ന​തി​ൽ കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ലേ​ക്ക്. മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​ക​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന അ​നി​ശ്ചി​ത​ത്വം പ​രി​ഹ​രി​ക്കാ​ൻ സോ​ണി​യ ഗാ​ന്ധി​യും ച​ർ​ച്ച​യി​ൽ നേ​രി​ട്ട് ഇ​ട​പെ​ട്ടു. സോ​ണി​യ ഗാ​ന്ധി​യു​ടെ വ​സ​തി​യാ​യ 10 ജ​ൻ​പ​ഥി​ൽ മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്മാ​രെ വി​ളി​ച്ചു​വ​രു​ത്തി പ്ര​ത്യേ​ക ച​ർ​ച്ച​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്.

മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം വൈ​കു​ന്ന​തി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. "ച​ർ​ച്ച​ക​ൾ വൈ​കു​ന്ന​തി​ൽ പ്ര​ശ്ന​മി​ല്ല, കൃ​ത്യ​മാ​യ ഒ​രു തീ​രു​മാ​ന​ത്തി​ൽ എ​ത്തു​ക എ​ന്ന​താ​ണ് പ്ര​ധാ​നം," എ​ന്ന് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി. ജ​നാ​ധി​പ​ത്യ​പ​ര​മാ​യ രീ​തി​യി​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്തി എ​ല്ലാ​വ​ർ​ക്കും സ്വീ​കാ​ര്യ​മാ​യ ഒ​രാ​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​നാ​ണ് ഹൈ​ക്ക​മാ​ൻ​ഡ് ശ്ര​മി​ക്കു​ന്ന​ത്.

വി.​ഡി. സ​തീ​ശ​ൻ, ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ന്നീ മൂ​ന്ന് പ്ര​മു​ഖ നേ​താ​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. ത​ർ​ക്കം പ​രി​ഹ​രി​ക്കാ​നാ​യി മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്മാ​രു​ടെ അ​ഭി​പ്രാ​യം തേ​ടാ​ൻ ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ് ഡ​ൽ​ഹി​യി​ലേ​ക്ക് ഇ​വ​രെ അ​ടി​യ​ന്ത​ര​മാ​യി വി​ളി​ച്ചു​വ​രു​ത്തി​യ​ത്.

ഇ​ന്ന് ന​ട​ക്കു​ന്ന വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം നാ​ളെ​യോ​ടെ കേ​ര​ള മു​ഖ്യ​മ​ന്ത്രി​യെ സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. മു​കു​ൾ വാ​സ്നി​ക്, അ​ജ​യ് മാ​ക്ക​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഹൈ​ക്ക​മാ​ൻ​ഡ് പ്ര​തി​നി​ധി​ക​ൾ ഇ​തി​നോ​ട​കം ത​ന്നെ കേ​ര​ള​ത്തി​ലെ എം​എ​ൽ​എ​മാ​രി​ൽ നി​ന്ന് വ്യ​ക്തി​ഗ​ത​മാ​യി അ​ഭി​പ്രാ​യം തേ​ടി​യി​ട്ടു​ണ്ട്.

സ​ഖ്യ​ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ​യും പു​തി​യ നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​കും. അ​ച്ച​ട​ക്ക ലം​ഘ​ന​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ക​ർ​ശ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ഡ​ൽ​ഹി​യി​ലെ നേ​തൃ​ത്വം.

 

Tags : Chief Minister Delhi Priyanka Gandhi Latest News

Recent News

Corehub Up