കോൽക്കത്ത: വ്യക്തികളുടെ ആരോഗ്യം മെച്ചപ്പെടുത്തുക എന്നതുപോലെ ലോക സമാധാനത്തിലേക്കുള്ള മാർഗമായി യോഗയെ കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സെൻട്രൽ കോൽക്കത്തയിലെ റെഡ് റോഡിൽ 12-ാമത് യോഗദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മോദി.
ജീവിതത്തെ സമതുലിതമായി നിലനിർത്തുന്നതിൽ യോഗയ്ക്ക് സവിശേഷമായ പങ്കുണ്ട്. മാനസികാരോഗ്യത്തിലൂടെ ശാരീരിക ആരോഗ്യമാണ് യോഗ ലക്ഷ്യമിടുന്നതെന്നും മോദി കൂട്ടിച്ചേർത്തു.
Tags : world peace Yoga path PM Modi