ചങ്ങനാശേരി: വെട്ടികാട് പുത്തന്‍പറമ്പില്‍ പരേതനായ തോമസിന്റെ മകന് വര്‍ക്കി തോമസ് ജോബ് (ജോയി-82, ജനറല്‍ ടയര്‍ സെന്റര്‍ മുന്‍ ഉടമ, അബുദാബി) അന്തരിച്ചു.
സംസ്കാരം തിങ്കളാഴ്ച 3.30ന് വസതിയിലെ ശുശ്രുഷകൾക്ക് ശേഷം ചങ്ങനാശേരി ചെത്തിപ്പുഴ സേക്രട്ട് ഹാര്‍ട്ട് പള്ളിയിൽ. മൃതദേഹം തിങ്കളാഴ്ച രാവിലെ പത്തിന് ചെത്തിപ്പുഴ മുട്ടത്തുപടിയിലുള്ള ഭവനത്തിൽ കൊണ്ടുവരും.
ഭാര്യ ആനിയമ്മ ജോബ് ചെത്തിപ്പുഴ മാറാട്ടുകളം കുടുംബാംഗം. മക്കള്‍: അനില മാര്ട്ടിന് (യുഎസ്എ), ആന്‍ ജേക്കബ് (എറണാകുളം), കെന്‍ ജോബ് (ദുബായ്). മരുമക്കള്‍: മാര്ട്ടിന് പോള്‍ ചിറ്റിലപ്പിളളി (എറണാകുളം), ഡോ. ജേക്കബ് ചാക്കോ പള്ളിക്കല്‍ (എറണാകുളം), സ്വപ്ന കെന്‍ (ദുബായ്).