വാൽസിംഹാം: പ്ര​മു​ഖ മ​രി​യ​ന്‍ പു​ണ്യ​കേ​ന്ദ്ര​​മാ​യ വാൽസിംഹാമി​ല്‍ ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ തീ​ര്‍​ഥാ​ട​നം ജൂ​ലൈ 19നു ​ന​ട​ക്കും. വാ​ൽസിംഹാം തീ​ര്‍​ഥാ​ട​നം ഭ​ക്തി​നി​ര്‍​ഭ​ര​മാ​യും ആ​ഘോ​ഷ​പ്പൊ​ലി​മ ചോ​രാ​തെ​യും ന​ട​ത്തു​വാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി വ​രു​ന്ന​താ​യി തീ​ർ​ഥാ​ട​ക സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീ​റോ മ​ല​ബാ​ര്‍ രൂ​പ​താ ബി​ഷ​പ്പാ​യ അ​ഭി​വ​ന്ദ്യ മാ​ര്‍ ജോ​സ​ഫ് ശ്രാ​മ്പി​ക്ക​ല്‍ ന​യി​ക്കു​ന്ന തീ​ര്‍​ഥാ​ട​ന​ത്തി​ന്, നോ​ര്‍​വി​ച്ച്, ഗ്രേ​റ്റ് യാ​ര്‍​മൗ​ത് ഇ​ട​വ​ക​ക​ളു​ടെ വി​കാ​രി​യാ​യ ഫാ.​ ജി​നു മു​ണ്ടു​ന​ട​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീ​റോമ​ല​ബാ​ര്‍ രൂ​പ​ത​യു​ടെ കേം​ബ്രി​ഡ്ജ് റീ​ജി​യ​ണി​ലെ വി​ശ്വാ​സ സ​മൂ​ഹ​മാ​ണ് ആ​തി​ഥേ​യ​ത്വ​വും ഒ​രു​ക്ക​ങ്ങ​ളും ചെ​യ്യു​ന്ന​ത്.

ജൂ​ലൈ 19നു രാ​വി​ലെ ഒ​ന്‍​പ​തോ​ടെ ആ​രം​ഭി​ക്കു​ന്ന വാൽസിംഹാം തീ​ർ​ഥാ​ട​ന തി​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ളി​ല്‍, ജ​പ​മാ​ല, കൊ​ടി​യേ​റ്റ്, മ​രി​യ​ന്‍ പ്ര​ഭാ​ഷ​ണം, ആ​രാ​ധ​ന, പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യും ഉ​ള്‍​പ്പെ​ടും. ബി​ഷ​പ്പ് മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലി​ന്‍റെ മു​ഖ്യ കാ​ർമി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ൾ സ​മൂ​ഹ ദി​വ്യ​ബ​ലി​ക്ക് ശേ​ഷം തീ​ർ​ഥാട​ന തി​രു​ന്നാ​ൾ സ​മാ​പി​ക്കും.

ഇം​ഗ്ല​ണ്ടി​ലെ സീ​റോമ​ല​ബാ​ര്‍ വി​ശ്വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​നും പ്രാ​ര്‍​ത്ഥ​ന​ക​ള്‍​ക്കും ശേ​ഷം സ്ഥാ​പി​ത​മാ​യ ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീ​റോ മ​ല​ബാ​ര്‍ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ത് ഒ​മ്പ​താം ത​വ​ണ​യാ​ണ് തീ​ര്‍​ഥാ​ട​നം ന​ട​ക്കു​വാ​ന്‍ പോ​കു​ന്ന​ത്.


യൂ​റോ​പ്പി​ലെ​മ്പാ​ടു​മു​ള്ള സീ​റോ മ​ല​ബാ​ര്‍ വി​ശ്വാ​സി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ സം​ഗ​മ​വേ​ദി​കൂ​ടി യാ​ണ് വാ​ൽസിംഹാം മ​രി​യ തീ​ര്‍​ഥാ​ട​നം. വ​ര്‍​ഷം തോ​റും മു​ട​ങ്ങാ​തെ, ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ ബാ​ഹു​ല്യം കൊ​ണ്ടും മ​രി​യ ഭ​ക്തി​യു​ടെ ഉ​റ​ച്ച പ്ര​ഘോ​ഷ​ണ​പ്പൊ​ലി​മ കൊ​ണ്ടും അ​ത്യാ​ഘോ​ഷ​പൂ​ര്‍​വം ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​മ​ഹാ മ​രി​യ​ൻ സം​ഗ​മം സ​ഭ​യു​ടെ പാ​ശ്ചാ​ത്യ നാ​ടു​ക​ളി​ലെ വ​ള​ര്‍​ച്ച​യു​ടെ ച​രി​ത്ര​വ​ഴി​യി​ലെ വ​ലി​യ നാ​ഴി​ക​ക്ക​ല്ലാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

ഇം​ഗ്ല​ണ്ടി​ലെ ന​സ്രേ​ത് എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​നോ​ഹ​ര ഗ്രാ​മ​മാ​യ വാ​ഷി​ങ്ഹാ​മി​ല്‍ ന​ട​ക്കു​ന്ന ശു​ശ്രൂ​ഷ​ക​ളി​ല്‍ പ​ങ്കു ചേ​ര്‍​ന്ന് അ​നു​ഗ്ര​ഹ​പൂ​രീ​ക​ര​ണ​ത്തി​നാ​യി വി​ശ്വാ​സി​ക​ള്‍ ഇ​പ്പോ​ഴേ ത​ന്നെ ത​ങ്ങ​ളു​ടെ അ​വ​ധി ദി​ന​ങ്ങ​ള്‍ ക്ര​മീ​ക​രി​ച്ചു ഒ​രു​ക്ക​ങ്ങ​ള്‍ തു​ട​ങ്ങേ​ണ്ട​താ​ണെ​ന്നു തി​രു​നാ​ള്‍ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തിന്‍റെ വി​ലാ​സം: Catholic National Shrine Of Our Lady, Walshingham, Houghton St.Giles, Norfolk, NR22 6AL.