കാനിൽ ജാഫർ പനാഹിക്ക് പാം ഡി ഓർ
ജോസ് കുമ്പിളുവേലിൽ
Wednesday, May 28, 2025 3:51 PM IST
പാരീസ്: കാൻ രാജ്യാന്തര ചലച്ചിത്രമേളയിലെ പാം ഡി ഓർ പുരസ്കാരത്തിന് പ്രശസ്ത ഇറാനിയൻ സംവിധായകൻ ജാഫർ പനാഹിയുടെ "ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്' എന്ന ചിത്രം അർഹമായി.
ഇറാൻ സർക്കാരിന്റെ വിലക്കും തടവും കാരണം വർഷങ്ങളായി പനാഹിക്ക് കാൻ ചലച്ചിത്ര മേളയിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇറാൻ ഭരണകൂടത്തിന്റെ അടിച്ചമർത്തലും അഴിമതിയും വിവരിക്കുന്ന ത്രില്ലറാണ് ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്.
78-ാമത് മേളയുടെ സമാപന ചടങ്ങിൽ ജൂറി അധ്യക്ഷ ജൂലിയറ്റ് ബിനോഷെയാണ് മികച്ച ചിത്രത്തിനുള്ള പുരസ്കാര പ്രഖ്യാപനം നടത്തിയത്.
ഫിലിം ഫെസ്റ്റിവലിൽ അവാർഡുകൾക്കായി തെരഞ്ഞെടുക്കപ്പെട്ട മത്സരവിഭാഗത്തിലെ ഏക ജർമൻ ചിത്രമായ മാഷ ഷിലിൻസ്കിയുടെ ‘ലുക്കിംഗ് ഇൻടു ദ സൺ’ ജൂറി പുരസ്കാരം നേടി.