എ​യ്‌​ൽ​സ്‌​ഫോ​ർ​ഡ്: പ​രി​ശു​ദ്ധ അ​മ്മ വി​ശു​ദ്ധ സൈ​മ​ൺ സ്റ്റോ​ക്കി​ന് പ്ര​ത്യ​ക്ഷ​പ്പെ​ട്ട് ന​ൽ​കി​യ ഉ​ത്ത​രീ​യ​ത്തി​ന്‍റെ ഉ​റ​വി​ട​ഭൂ​മി​യാ​യ എ​യ്‌​ൽ​സ്‌​ഫോ​ഡി​ൽ ശ​നി​യാ​ഴ്ച (മേ​യ് 31) ന​ട​ത്തു​ന്ന എ​ട്ടാ​മ​ത് തീ​ർ​ഥാ​ട​ന​ത്തി​ന് വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ.

ക​ർ​മ​ല​നാ​ഥ​യു​ടെ സ​ന്നി​ധി​യി​ലേ​ക്ക് ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ​ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​തീ​ർ​ഥാ​ട​നം ബ്രി​ട്ട​നി​ലെ ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ളു​ടെ​യും മ​രി​യ​ഭ​ക്ത​രു​ടെ​യും ആ​ത്മീ​യ സം​ഗ​മ​വേ​ദി​യാ​കും.

രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ തീ​ർ​ഥാ​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും. രൂ​പ​ത​യു​ടെ ല​ണ്ട​ൻ, കാ​ന്‍റ​ർ​ബ​റി റീ​ജി​യ​നു​ക​ളും എ​യ്‌​ൽ​സ്‌​ഫോ​ർ​ഡ് ഔ​ർ ലേ​ഡി ഓ​ഫ് മൌ​ണ്ട് കാ​ർ​മ​ൽ മി​ഷ​നു​മാ​ണ് തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​കൊ​ടി​യേ​റ്റ്, നേ​ർ​ച്ച​കാ​ഴ്ച​ക​ളു​ടെ സ്വീ​ക​ര​ണം, തു​ട​ർ​ന്ന് 11.15ന് ​എ​യ്‌​ൽ​സ്‌​ഫോ​ർ​ഡി​ലെ പ്ര​ശ​സ്ത​മാ​യ ജ​പ​മാ​ലാ​രാ​മ​ത്തി​ലൂ​ടെ വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​മ​ല​മാ​താ​വി​ന്‍റെ രൂ​പ​വും സം​വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ഭ​ക്തി​നി​ർ​ഭ​ര​മാ​യ കൊ​ന്ത​പ്ര​ദി​ക്ഷ​ണം ന​ട​ക്കും.

12.15ന് എ​സ്എം​വെെ​എം രൂ​പ​താ മ്യൂ​സി​ക് ബാ​ൻ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലൈ​വ് മ്യൂ​സി​ക്ക​ൽ പെ​ർ​ഫോ​മ​ൻ​സ്, ഉ​ച്ച​യ്ക്ക് 1.30ന് ​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലി​ന്‍റെ മു​ഖ്യകാ​ർ​മി​ക​ത്വ​ത്തി​ൽ രൂ​പ​ത​യി​ലെ വൈ​ദി​ക​രും ചേ​ർ​ന്ന് അ​ർ​പ്പി​ക്ക​പ്പെ​ടു​ന്ന ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, തു​ട​ർ​ന്ന് വി​ശ്വാ​സ​പ്ര​ഘോ​ഷ​ണ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടു​കൂ​ടി​യു​ള്ള ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദി​ക്ഷ​ണം എ​ന്നി​വ ന​ട​ക്കും.


എ​യ്‌​ൽ​സ്‌​ഫോ​ഡി​ൽ തീ​ർ​ഥാ​ട​ക​രാ​യി എ​ത്തി​ച്ചേ​രു​ന്ന എ​ല്ല​വ​ർ​ക്കും സ്നേ​ഹ​ക്കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​യി സ്‌​നേ​ഹ​വി​രു​ന്നും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. തീ​ർ​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു തി​രു​നാ​ൾ പ്ര​സു​ദേ​ന്തി​യാ​കു​ന്ന​തി​നും നേ​ർ​ച്ച​കാ​ഴ്ച​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും ക​ഴു​ന്ന്, മു​ടി, എ​ന്നി​വ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​നും അ​ടി​മ വ​യ്ക്കു​ന്ന​തി​നും കു​മ്പ​സാ​ര​ത്തി​നും പ്ര​ത്യേ​ക സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.

തീ​ർ​ഥാ​ട​ക​ർ​ക്കാ​യി കാ​റു​ക​ളും കോ​ച്ചു​ക​ളും പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന് വി​ശാ​ല​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ​യും എ​സ്എം​വെെ​എ​മ്മി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ മി​ത​മാ​യ നി​ര​ക്കി​ൽ സ്നാ​ക്ക്, ടീ, ​കോ​ഫീ കൗ​ണ്ട​റു​ക​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ക​ർ​മ​ല​മാ​താ​വി​ന്‍റെ അ​നു​ഗ്ര​ഹാ​രാ​മ​ത്തി​ലേ​ക്ക് ന​ട​ത്ത​പ്പെ​ടു​ന്ന തീ​ർ​ഥാ​ട​ന​ത്തി​ലേ​ക്കും തി​രു​ക്ക​ർ​മ​ങ്ങ​ളി​ലേ​ക്കും ഏ​വ​രെ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്ന​താ​യി പി​ൽ​ഗ്രി​മേ​ജ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ.​ഷി​നോ​ജ് ക​ള​രി​ക്ക​ൽ​അ​റി​യി​ച്ചു.

പ്ര​സു​ദേ​ന്തി ആ​കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ താ​ഴെ​കാ​ണു​ന്ന ലി​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. https://forms.gle/wJxzScXoNs6se7Wb6

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​ഷി​നോ​ജ് ക​ള​രി​ക്ക​ൽ - 07920690343. വേ​ദി: The Friars, Aylesford, Kent, ME20 7BX.