ക്രിക്കറ്റ് മാമാങ്കം ലിവർപൂളിൽ; എൽഎസ്കെ കപ്പ് ജൂൺ 15 മുതൽ
അനിൽ ഹരി
Thursday, May 29, 2025 5:41 PM IST
ലിവർപൂൾ: എൽഎസ്കെ പ്രീമിയർ കപ്പിന്റെ നാലാം എഡിഷൻ ജൂൺ 15, 29, ജൂലെെ ആറ് തീയതികളിൽ നടത്തുവാൻ തീരുമാനിച്ചു. 16 ടീമുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കും.
ഗ്രൂപ്പ് സ്റ്റേജിലെ മത്സരങ്ങൾ ജൂൺ 15, 29 തീയതികളിൽ വിരാളിലെ(CH48 1NX) കാൽഡി ക്രിക്കറ്റ് ക്ലബ് ഗ്രൗഡിലും സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ ജൂലൈ ആറിന് സെയിന്റ് ഹെലെൻസ് (L34 6JW) പ്രസ്കോട്ട് ആൻഡ് ഒഡിസി ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിലുമാണ് നടക്കുന്നത്.
2024ലെ ചാമ്പ്യൻമാരായ ഡാർക്ക് നൈറ്റ്സ്, ഒന്നും രണ്ടും സീസണിലെ ചാമ്പ്യൻമാരായ എൽഎസ്കെ സൂപ്പർകിംഗ്സ്, 2024ലെ രണ്ടാം സ്ഥാനക്കാരായ മേഴ്സി സ്ട്രൈക്കേഴ്സ്, 2023ലെ രണ്ടാം സ്ഥാനക്കാരായ നൈറ്റ് മാഞ്ചസ്റ്റർ തുടങ്ങിയ പ്രമുഖ ടീമുകൾ മാറ്റുരയ്ക്കും.
വിജയികൾക്ക് 1001 പൗണ്ടും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 501 പൗണ്ടും ട്രോഫിയും കൂടാതെ പ്ലേയർ ഓഫ് ദ മാച്ച്, മികച്ച ബാറ്റർ, ബൗളർ എന്നിവർക്ക് ട്രോഫികളും നൽകും. രാവിലെ ഒന്പത് മുതൽ തുടങ്ങുന്ന മത്സരങ്ങൾ വൈകുന്നേരം വരെ നീണ്ടുനിൽക്കും.
ടൂർണമെന്റിൽ പങ്കെടുക്കാൻ ഇനിയും രണ്ടോ മൂന്നോ ടീമുകൾക്ക് അവസരമുണ്ടെന്നും താത്പര്യമുള്ള ടീമുകൾ ഉടൻ തന്നെ അറിയിക്കണമെന്നും കോർഡിനേറ്റർമാർ അറിയിച്ചു. രുചികരമായ ഭക്ഷണങ്ങളുമായി മദർ ഇന്ത്യ കാറ്ററിംഗിന്റെ സ്റ്റാൾ പ്രവർത്തിക്കും.
കൂടുതൽ വിവരങ്ങൾക്ക്: കൺവീനർ സജി ജോൺ - 077 716 16407, കോഓർഡിനേറ്റർമാർ - ബിബിൻ യോഹന്നാൻ - 074 766 98789, ജയ്മോൻ ജെയ്സൺ - 077 684 97472.