ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ രൂ​പ​ത വാ​ർ​ഷി​ക കൂ​ട്ടാ​യ്മ "സൗ​റൂ​ത്ത 2025' ജൂ​ൺ ഒ​ന്നി​ന് ബ​ർ​മിം​ഗ്ഹാ​മി​ലെ വാ​ഷ് വു​ഡ് ഹീ​ത്ത് അ​ക്കാ​ദ​മി​യി​ൽ വ​ച്ച് ന​ട​ക്കും. രാ​വി​ലെ 8.30ന് തു​ട​ങ്ങി വൈ​കു​ന്നേ​രം നാ​ലു വ​രെ നീ​ളു​ന്ന സ​മ്മേ​ള​നം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക, മി​ഷ​ൻ പ്രൊ​പ്പോ​സ​ഡ്‌ മി​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​മാ​യി നൂ​റു ക​ണ​ക്കി​ന് കു​ഞ്ഞു മി​ഷ​ന​റി​മാ​ർ പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ പി​താ​വി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, വി​ശ്വാ​സ പ്ര​ഘോ​ഷ​ണ റാ​ലി, പ്ര​യ്‌​സ് ആ​ൻ​ഡ് വ​ർ​ഷി​പ്, രൂ​പ​ത എ​സ്എംവൈഎം ​ബാ​ൻ​ഡ് അ​വ​ത​രി​പ്പി​ക്കു​ന്ന മ്യൂ​സി​ക് ബാ​ൻ​ഡ് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന പ​രി​പാ​ടി​ക​ൾ.


ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ റെ​വ ഫാ ​മാ​ത്യു പാ​ലരക്ക​രോ​ട്ട് സിആ​ർഎം ​സ്വാ​ഗ​തം ആ​ശം​സി​ക്കു​ന്ന ച​ട​ങ്ങി​ൽ രൂ​പ​ത ചാ​ൻ​സി​ല​ർ റവ. ഡോ. മാ​ത്യു പി​ണ​ക്കാ​ട്ട്, ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കും.

വൈ​കു​ന്നേ​രം മി​ഷ​ൻ ലീ​ഗ് ആ​ന്ത​ത്തോ​ടെ അ​വ​സാ​നി​ക്കു​ന്ന പ​രി​പാ​ടി​ക്ക് ക​മ്മീ​ഷ​ൻ പ്ര​സി​ഡന്‍റ് ജെ​ൻ റ്റി​ൻ ജെ​യിം​സ് ന​ന്ദി അ​ർ​പ്പി​ക്കും.​ രൂ​പ​ത ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ജോ​ജി​ൻ പോ​ൾ, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ​ റ​വ. സി. ​ലീ​നാ മ​രി​യ, റവ. സി. ​ക​രു​ണ സിഎംസി, ​ജി​ൻ​സി പോ​ൾ, ടി​റ്റോ തോ​മ​സ്, സ​ജി വ​ർ​ഗീ​സ്, ജി​ബി​ൻ മാ​ത്യു എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.