സീനാ മെമ്മോറിയൽ എവറോളിംഗ് ക്രിക്കറ്റ് ടൂർണമെന്റ് 25ന്
ഡിനു ഡൊമിനിക്
Friday, May 23, 2025 7:27 AM IST
സാലിസ്ബറി: സാലിസ്ബറി മലയാളി അസോസിയേഷൻ (എസ്എംഎ) സംഘടിപ്പിക്കുന്ന സീനാ മെമ്മോറിയൽ എവറോളി്ംഗ് ട്രോഫിക്കായുള്ള അഞ്ചാമത് ടി10 ക്രിക്കറ്റ് ടൂർണമെന്റ് 25ന് നടക്കും.
റോംസിയിലെ ഹണ്ട്സ് ഫാം പ്ലെയിംഗ് ഫീൽഡിൽ രാവിലെ എട്ടിന് ആരംഭിക്കുന്ന ടൂർണമെന്റ് യുക്മയുടെ ദേശീയ സെക്രട്ടറി ജയകുമാർ നായർ ഉദ്ഘാടനം ചെയ്യും.
എട്ട് ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിലെ വിജയികൾക്ക് കാഷ് പ്രൈസായി 1000 പൗണ്ടും സീന മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും ആണ് സമ്മാനമായി ലഭിക്കുക.
രണ്ടാം സ്ഥാനക്കാർക്ക് 500 പൗണ്ട് കാഷ് പ്രൈസും ട്രോഫിയും ആണ് സമ്മാനമായി ലഭിക്കുക. കാണികൾക്കായി ക്രിക്കറ്റ് ക്ലബിൽ സൗജന്യ കാർ പാർക്കിംഗ് സൗകര്യവും സംഘാടകർ ഒരുക്കിയിട്ടുണ്ട്.
പ്രസിഡന്റ് എംപി പത്മരാജ്, സെക്രട്ടറി ജിനോയിസ് തോമസ്, ട്രഷറർ ഷാൽമോൻ പങ്കേത്ത്, സ്പോർട്സ് കോഓഡിനേറ്റർ നിഷാന്ത് സോമൻ, റിയ ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ടൂർണമെന്റിന്റെ ഒരുക്കങ്ങൾ നടക്കുന്നത്.
അകാലത്തിൽ വിട്ടുപിരിഞ്ഞ എസ്എംഎ മുൻ സെക്രട്ടറിയും അംഗവുമായിരുന്നു സീന ഷിബുവിന്റെ സ്മരണാർഥമാണ് ടൂർണമെന്റെ സംഘടിപ്പിച്ചിരിക്കുന്നത്.