കോള്‍ചെസ്റ്റര്‍ മലയാളി കമ്യൂണിറ്റിക്ക് പുതുനേതൃത്വം
Wednesday, May 14, 2025 2:34 PM IST
കോള്‍ചെസ്റ്റര്‍: കോള്‍ചെസ്റ്ററിലെ ആദ്യകാല മലയാളി സംഘടനയായ കോള്‍ചെസ്റ്റര്‍ മലയാളി കമ്യൂണിറ്റി വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നൈലന്റ് വില്ലേജ് ഹാളില്‍ നടന്നു.
ഞായറാഴ്ച അഞ്ചിന് ആരംഭിച്ച പൊതുയോഗത്തില്‍ പ്രസിഡന്റ് ജോബി ജോര്‍ജ് സ്വാഗതവും സെക്രട്ടറി അജയ് പിള്ള കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടൂം അവതരിപ്പിച്ചു. ട്രഷറര്‍ രാജി ഫിലിപ്പ് വാര്‍ഷിക കണക്ക് അവതരണവും നടത്തി. പ്രസിഡന്റായി ജോബി ജോര്‍ജിനെ വീണ്ടും ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികള്‍: സീമ ഗോപിനാഥ് (സെക്രട്ടറി), ടോമി പറയ്ക്കല്‍ (ട്രഷറര്‍) ജിമിന് ജോര്‍ജ് (വൈസ് പ്രസിഡന്റ്), ഷാജി പോള്‍ (ജോയിന്റ് സെക്രട്ടറി), നീതു ജിമിന് (കള്‍ച്ചറല്‍ സെക്രട്ടറി), ജെയിസണ്‍ മാത്യു (സ്പോര്‍ട്ട്സ് കോഓര്‍ഡിനേറ്റര്‍), അനൂപ് ചിമ്മന്‍ (സോഷ്യല്‍ മീഡിയ കോഓർഡിനേറ്റര്‍),
സുമേഷ് അരന്ദാക്ഷന്‍ (യുക്മ കോഓർഡിനേറ്റര്‍), തോമസ് രാജന് (യുക്മ കോഓർഡിനേറ്റര്‍), ടോമി പാറയ്ക്കല്‍ (യുക്മ കോഓർഡിനേറ്റര്‍). കൂടാതെ യുക്മ കോഓർഡിനേറ്റര്‍ ലോക്കല്‍ സപ്പോര്‍ട്ടര്‍ ആയി റീജാ രാജനേയും തെരഞ്ഞെടുത്തു.