ഡ​ബ്ലി​ൻ: എ​സ്എം​സി​സി ഡ​ബ്ലി​ൻ റീ​ജി​ണ​ൽ പി​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ "Dad's Goal 2025' അ​ഞ്ചാ​മ​ത് ഫു​ട്ബോ​ൾ ടൂ​​ർ​ണ​മെ​ന്‍റ് ജൂ​ൺ ഏ​ഴി​ന് ന​ട​ക്കും. ഡ​ബ്ലി​ൻ ഫീ​നി​ക്സ് പാ​ർ​ക്ക്‌ ഫു​ട്ബോ​ൾ ഗ്രൗ​ണ്ടി​ൽ രാ​വി​ലെ ഒ​ന്പ​ത് മു​ത​ലാ​ണ് മ​ത്സ​രം.

ഈ ​വ​ർ​ഷം മു​ത​ൽ ആ​ദ്യ​മാ​യി യു​വാ​ക്ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് "ജൂ​ണി​യ​ർ ഫു​ട്‍​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റും(​പ്രാ​യം 16-25) ഇ​തേ​ദി​വ​സം ന​ട​ത്തും. ഓ​രോ കു​ർ​ബാ​ന സെ​ന്‍റ​റി​ൽ നി​ന്നും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഒ​രു ടീ​മി​ന് ര​ജി​സ്റ്റ​ർ ചെ​യ്യാം.


ടീ​മി​ൽ ക​ളി​ക്കു​ന്ന​വ​ർ എ​ല്ലാ​വ​രും അ​താ​ത് മാ​സ് സെ​ന്‍റ​റി​ലെ അം​ഗ​ങ്ങ​ൾ ആ​യി​രി​ക്ക​ണം. യൂ​ത്ത് ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​റ് ടീ​മു​ക​ൾ എ​ങ്കി​ലും ര​ജി​സ്റ്റ​ർ ചെ​യ്‌​താ​ൽ മാ​ത്ര​മേ മ​ത്സ​രം ഉ​ണ്ടാ​വു​ക​യു​ള്ളൂ.

മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് ക്യാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​ക​ളും സ​മ്മാ​നി​ക്കും. ഡാ​ഡ്സ് ഫു​ട്ബോ​ൾ ടീ​മി​ന് 100 യൂ​റോ​യും യൂ​ത്ത് ഫു​ട്ബോ​ൾ ടീ​മി​ന് 50 യൂ​റോ​യും ആ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്.