ദേഹാസ്വാസ്ഥ്യം; യുകെ മലയാളി നാട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ മരിച്ചു
Saturday, May 3, 2025 3:58 PM IST
ലണ്ടൻ: യുകെയിൽ നിന്ന് നാട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് മലയാളി മരിച്ചു. ബേസിൻ സ്റ്റോക്കിൽ താമസിക്കുന്ന കോട്ടയം ചിങ്ങവനം സ്വദേശി ഫിലിപ്പുകുട്ടിയാണ് മരിച്ചത്.
ഭാര്യാമാതാവിന്റെ മരണവിവരം അറിഞ്ഞതിനെ തുടർന്നാണ് നാട്ടിലേക്ക് യാത്ര തിരിച്ചത്. വിമാനം മുംബൈയിൽ എത്തിയപ്പോഴാണ് ഫിലിപ്പുകുട്ടിയെ സീറ്റിൽ മരിച്ചനിലയിൽ എയർലൈൻ ജീവനക്കാർ കണ്ടെത്തിയത്.
അറിയപ്പെടുന്ന ചെണ്ടമേള കലാകാരനായിരുന്നു ഫിലിപ്പുകുട്ടി. മദേഴ്സ് ചാരിറ്റി ട്രസ്റ്റി സജിനിയാണ് ഭാര്യ.