മാര്‍പാപ്പയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുള്ള സംഗീത ആല്‍ബം "കര്‍മ്മപഥത്തിലെ കാരുണ്യം' പ്രേക്ഷകരിലേക്ക്
Saturday, May 3, 2025 1:05 PM IST
ബെര്‍ലിന്‍: 1988 മുതല്‍ ക്രിസ്തീയ ഭക്തിഗാന മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പിള് ക്രിയേഷന്‍സ് നിര്‍മിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള സംഗീത ആല്‍ബം "കര്‍മ്മപഥത്തിലെ കാരുണ്യം' ശനിയാഴ്ച ലണ്ടനില്‍ റിലീസ് ചെയ്യും.
പ്രവാസിഓണ്ലൈനിന്റെ സഹകരണത്തോടെ കുമ്പിള് ക്രിയേഷന്‍ഷന്‍സ് അണിയിച്ചൊരുക്കുന്ന ആല്‍ബത്തിലെ ഗാനം രചിച്ചത് യൂറോപ്പിലെ മാധ്യമപ്രവര്ത്തകന് ജോസ് കുമ്പിളുവേലിയാണ്.
സംഗീതം നല്‍കിയിരിക്കുന്നത് ബിജു കാഞ്ഞിരപ്പള്ളിയാണ്. നറുപുഞ്ചിരിയില്‍ ലോകം നേടിയ പുണ്യാത്മാ.. എന്ന തുടങ്ങുന്ന ഗാനം ആലപിച്ചിരിയ്ക്കുന്നത് നിരവധി ആല്‍ബങ്ങളിലൂടെ ശ്രദ്ധേയയായ ടീനു ട്രീസയാണ്.
ഗാനത്തിന് ഓര്ക്കസ്ട്രേഷന് നിര്‍വഹിച്ചിരിക്കുന്നത് ബിനു മാതിരംപുഴയാണ്. കാഞ്ഞിരപ്പള്ളി അമല സ്റ്റുഡിയോയില്‍ ജോയ് ജോസഫാണ് സോംഗ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ശനിയാഴ്ച വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മൂന്നുദിന റീജിയണല്‍ കോണ്‍ഫറന്‍സില്‍ വച്ച് കുമ്പിള് ക്രിയേഷന്‍സിന്റെ യുട്യൂബിലൂടെ ഗാനം റിലീസ് ചെയ്യും.
ലിങ്ക്: https://www.youtube.com/@KUMPILCREATIONS