നീനാ കൈരളിയുടെ "ഒരുമ 2025’ പരിപാടി വർണാഭമായി
ജയ്സൺ കിഴക്കയിൽ
Wednesday, May 7, 2025 5:25 AM IST
ഡബ്ലിൻ : നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ന്ധഒരുമ 2025’ പരിപാടി നീനാ സ്കൗട്ട് ഹാളിൽ വർണാഭമായി നടന്നു. പ്രത്യാശയും ഐശ്വര്യവും സ്നേഹവും വിളിച്ചോതുന്ന ഈസ്റ്റർ, വിഷു, ഈദ് ആഘോഷങ്ങൾ ഒരുമയുടെ സന്ദേശത്തിൽ ആഘോഷിച്ചു.
നീനാ സെന്റ് മേരിസ് ചർച്ചിലെ വൈദികരായ ഫാ.റെക്സൻ ചുള്ളിക്കൽ,ഫാ.ജോഫിൻ ജോസ്,ഒപ്പം ഫാ.യാക്കൂബ് എന്നിവരും തുടർന്നു കമ്മറ്റി അംഗങ്ങളും ചേർന്നു തിരിതെളിയിച്ചു.
ഒരുമയുടെ മനോഹരമായ സന്ദേശം ഫാ.റെക്സൻ ചുള്ളിക്കൽ നൽകി.തുടർന്നു നിരവധി സ്കിറ്റുകൾ,കൂട്ടുകളുടെയും മുതിർന്നവരുടെയും വിവിധങ്ങളായ കലാപരിപാടികൾ,നൃത്ത പരിപാടികൾ ,സംഗീതാലാപം തുടങ്ങിയവൻ നടന്നു.

തുടർന്നു നീനാ കൈരളിയുടെ വെബ്സൈറ്റ് ആയ <വേേുെ://ിലിമഴവസമശൃമഹശ.രീാ> ന്റെ സ്വിച്ച് ഓൺ കർമ്മം ഫാ.യാക്കൂബ് നിർവഹിച്ചു.പിന്നീട് വിഭവസമൃദ്ധമായ ഡിന്നറോടെ ആഘോഷപരിപാടികൾക്ക് തിരശീല വീണു.
കമ്മറ്റി അംഗങ്ങളായ ഷിന്റോ, സിനു, സഞ്ജു, തോംസൺ, സോഫി, നിഷ, രോഹിണി, രമ്യ എന്നി-0വർ പരിപാടികൾക്ക് നേതൃത്വം നൽകി. 2025-26 വർഷത്തെ കമ്മറ്റി അംഗങ്ങളായി ജെയ്സൺ, ജിബിൻ, പ്രദീപ്, ടെൽസ്, ജെസ്ന, എയ്ഞ്ചൽ, ജിജി, വിനയ എന്നിവരെ തെരഞ്ഞെടുത്തു.