കൈരളി യുകെയെ നയിക്കുവാൻ പുതു നേതൃത്വം
Wednesday, May 7, 2025 7:36 AM IST
ലണ്ടൻ: കൈരളി യുകെയുടെ രണ്ടാമത് ദേശീയ പ്രതിനിധി സമ്മേളനം റോയൽ ബ്രിട്ടീഷ് ലേജിയൻ ഹെയ്ജ് ഹൗസ് ന്യൂബെറിയിൽ തദ്ദേശ സ്വയംഭരണ എക്സ്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രവാസികൾ നാടിന്റെ സ്പന്ദനം തൊട്ടറിയുന്നവരാണെന്നും നാടിന്റെ വികസനത്തിന് പ്രവാസികളുടെ പങ്ക് ചെറുതല്ല എന്നും അദ്ദേഹം പറഞ്ഞു.
കൈരളിയുടെ മുൻകാല പ്രവർത്തനങ്ങളെ ആഴത്തിൽ വിശകലനം ചെയുവാനും, യുകെയിലെ പുതിയ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ പുതിയതായി വരുന്ന പ്രവാസി മലയാളികളെ എത്തരത്തിൽ ബാധിക്കുന്നു എന്നത് കൂടുതലായി ചർച്ച ചെയപ്പെടേണ്ടതാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു.

പ്രതിനിധി സമ്മേളനം 2025-27 വർഷത്തെക്കുള്ള ഭാരവാഹികളെയും കമ്മറ്റിയെയും തെരഞ്ഞെടുത്തു. സമ്മേളനം കൈരളി യുകെയുടെ പ്രസിഡന്റായി രാജേഷ് ചെറിയനെയും സെക്രട്ടറിയായി നവിൻ ഹരികുമാറിനെയും ട്രഷറായി ടി. കെ. സൈജുവിനെയും തെരഞ്ഞെടുത്തു.
സാമൂവൽ ജോഷ്വ (വൈസ് പ്രസിഡന്റ്), ജോസഫ്. ടി. ജോസഫ് ( വൈസ് പ്രസിഡന്റ്), ജോസൻ ജോസ് (ജോയിന്റ് സെക്രട്ടറി), അനുമോൾ ലിൻസ് (ജോയിന്റ് സെക്രട്ടറി), കുര്യൻ ജേക്കബ്, പ്രിയ രാജൻ, ബിജു ഗോപിനാഥ്, പ്രവീൺ സോമനാഥൻ, ലിനു വർഗ്ഗീസ്, നിതിൻ രാജ്, ഐശ്വര്യ കമല, മിനി വിശ്വനാഥൻ, ജ്യോതി സി.എസ്, ജെയ്സൻ പോൾ, ജെറി വല്യറ, രഞ്ജിത്ത് തെക്കേകുറ്റ്, വരുൺ ചന്ദ്രബാലൻ, സുജ വിനോദ്, ജയകൃഷ്ണൻ, അനസ് സലാം, അബിൻ രാജു എന്നിവർ അടങ്ങിയ നാഷണൽ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.
പ്രിയ രാജൻ, ബിനോജ് ജോൺ, രാജേഷ് ചെറിയാൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ദേശീയ സെക്രട്ടറി കുര്യൻ ജേക്കബ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടും, ട്രഷറർ എൽദോസ് അവതരിപ്പിച്ച സാമ്പത്തിക റിപ്പോർട്ടും സമ്മേളനം ചർച്ച ചെയ്ത് അംഗീകരിച്ചു.
യുകെയിലെ വിവിധ യൂണിറ്റ് സമ്മേളനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 122 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. മിനി വിശ്വനാഥൻ, ജെറി വല്യറ മിനിട്സ് കമ്മിറ്റിയുടെയും, അനുമോൾ ലിൻസ്, അശ്വതി അശോക്, ജോസഫ്.ടി.ജോസഫ് എന്നിവർ പ്രമേയ കമ്മിറ്റിയുടെയും, അനു മോൾ ലിൻസ്, ജെയ്സൻ പോൾ, ലൈലജ് എന്നിവർ രജിസ്ട്രേഷൻ കമ്മിറ്റിയുടെയും ചുമതലകൾ വഹിച്ചു.
പഹൽഗാമ ഭീകരക്രമണ പശ്ചാത്തലത്തിൽ തീവ്രവാദികൾക്കെതിരെ ശക്തമായ നിലപാട് എടുക്കണമെന്നും, വർധിച്ചുവരുന്ന വിസ തട്ടിപ്പുകൾക്കും നിയമാനുസൃതമല്ലാത്ത റിക്രൂട്മെന്റുകൾക്കും എതിരെ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഇടപെടലും മേൽനോട്ടവും ആവശ്യപ്പെട്ടുകൊണ്ടും യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാനം സർവീസ് ആരംഭിക്കണമെന്നും തുടങ്ങിയ പ്രമേങ്ങളും സമ്മേളനം അംഗീകരിച്ചു.
നാഷണൽ കമ്മിറ്റി അംഗം അജയൻ അനുശോചനം അവതരിപ്പിച്ച ചടങ്ങിൽ കൈരളിയുടെ ജോയിന്റ് സെക്രട്ടറി നവിൻ ഹരികുമാർ സ്വാഗതവും, പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് രാജേഷ് ചെറിയാൻ നന്ദിയും രേഖപ്പെടുത്തി.