പരിശുദ്ധാത്മ അഭിഷേക റസിഡൻഷ്യൽ ധ്യാനം ജൂൺ അഞ്ച് മുതൽ
അപ്പച്ചൻ കണ്ണൻചിറ
Saturday, May 10, 2025 4:45 PM IST
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ ഇവാഞ്ചലൈസേഷൻ കമ്മിഷന്റെ നേതൃത്വത്തിൽ "പരിശുദ്ധാത്മ അഭിഷേക റസിഡൻഷ്യൽ ധ്യാനം' ജൂൺ അഞ്ച് മുതൽ എട്ട് വരെ സംഘടിപ്പിക്കുന്നു.
തിരുവചന ശുശ്രുഷകനും ധ്യാന ഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മിഷൻ ഡയറക്ടറും അഭിഷിക്ത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയ എസ്എച്ച് എന്നിവർ സംയുക്തമായി ധ്യാനം നയിക്കും.
ജൂൺ അഞ്ചിന് രാവിലെ ഒൻപതിന് ആരംഭിക്കുന്ന ധ്യാനം പെന്തക്കോസ്താ തിരുന്നാൾ ദിനമായ എട്ടിന് വൈകുന്നേരം നാലിന് സമാപിക്കും. ധ്യാനം യാൺഫീൽഡ് പാർക്ക് ട്രെയിനിംഗ് ആൻഡ് കോൺഫറൻസ് സെന്ററിൽ വച്ചാണ് നടക്കുക.
കൂടുതൽ വിവരങ്ങൾക്ക്: മനോജ് തയ്യിൽ - 07848808550, മാത്തച്ചൻ വിളങ്ങാടൻ - 07915602258.