ന്യൂകാസിലിൽ മലയാളി ബാലിക അന്തരിച്ചു
ഷൈമോൻ തോട്ടുങ്കൽ
Wednesday, May 14, 2025 12:52 PM IST
ന്യൂകാസിൽ: ബ്രിട്ടനിലെ ന്യൂകാസിൽഅപ്പോൺ ടൈൻ അടുത്തുള്ള ബെഡ് ലിംഗ്ടണിൽ താമസിക്കുന്ന എറണാകുളം പിറവം സ്വദേശിയായ ഇല്ലിക്കൽ മാത്യു വർഗീസ് - ജോമോൾ മാത്യു ദമ്പതികളുടെ മകൾ ജോവാന എൽസ മാത്യു(14) അന്തരിച്ചു.
ന്യൂകാസിൽ റോയൽ വിക്ടോറിയ ഇൻഫിർമറി ആശുപത്രിയിൽ വച്ചാണ് അന്ത്യം. കഴിഞ്ഞ കുറെനാളുകളായി രോഗബാധിതയായി ചികിത്സയിൽ ആയിരുന്നു. സഹോദരൻ: എറിക് എൽദോ മാത്യു.
മൃതദേഹം നടപടികൾ പൂർത്തിയാക്കി പിന്നീട് പിറവം രാജാധി രാജ യാക്കോബായ സുറിയാനി പള്ളിയിയുടെ സെമിത്തേരിയിൽ സംസ്കരിക്കുമെന്ന് വികാരി ഫാ. അജോഷ് അറിയിച്ചു.
മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും മറ്റ് ക്രമീകരണങ്ങളാക്കുമായി പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ചതായും ക്രമീകരണങ്ങൾ നടന്നുവരുന്നതായും ഭാരവാഹികൾ അറിയിച്ചു.