രാജു കുന്നക്കാടിന് പുരസ്കാരം സമര്‍പ്പിച്ചു
Thursday, May 15, 2025 3:17 PM IST
ഏറ്റുമാനൂര്‍: സാഹിത്യകാരനും അധ്യാപകനുമായിരുന്ന ആറന്മുള സത്യവ്രതന് സ്മാരക സാഹിത്യഅവാര്‍ഡ് അയര്‍ലൻഡ് പ്രവാസിയായ രാജു കുന്നക്കാടിനു സമര്‍പ്പിച്ചു.
കോട്ടയം മാറ്റൊലിക്കുവേണ്ടി രചിച്ച "ഒലിവ് മരങ്ങള്‍ സാക്ഷി' എന്ന നാടകമാണ് പുരസ്കാരത്തിന് അര്‍ഹമായത്. ജി. പ്രകാശിന്റെ അധ്യക്ഷതയില്‍ ലൈബ്രറി ഹാളില്‍ കൂടിയ സമ്മേളനം സിനിമാ സംവിധായകന് ദിലീപ് നാട്ടകം ഉദ്ഘാടനം ചെയ്തു.
അവാര്‍ഡ് തുകയായ 25,000 രൂപയും ഫലകവും സാക്ഷ്യപത്രവും രാജുവിനു നടന് കോട്ടയം പുരുഷൻ സമ്മാനിച്ചു. നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ 2024 ലെ രാജന് പി. ദേവ് പുരസ്കാരവും ചടങ്ങിൽ രാജു കുന്നക്കാടിനു സമര്‍പ്പിച്ചു.
കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ഹരി ഏറ്റുമാനൂര്‍, കെ.എം. രാധാകൃഷ്ണപിള്ള, പ്രസിഡന്റ് സതീഷ് കാവ്യധാര, അഡ്വ. കെ.ആര്. അനില, രുഗ്മിണി വിജയന് എന്നിവര്‍ പ്രസംഗിച്ചു.