മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി ജെ. ഡി. വാൻസ്
Tuesday, May 20, 2025 11:04 AM IST
വത്തിക്കാൻ സിറ്റി: യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വത്തിക്കാനിൽ ലെയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
അന്താരാഷ്ട്ര വിഷയങ്ങളടക്കം ചർച്ചാവിഷയമായെന്ന് വത്തിക്കാൻ അറിയിച്ചു.