വടക്കൻ ഇറ്റലിയിൽ ഡീസൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത
ജോസ് കുമ്പിളുവേലിൽ
Saturday, May 17, 2025 11:52 AM IST
റോം: വടക്കൻ ഇറ്റലിയിൽ ഡീസൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയെന്ന് റിപ്പോർട്ട്. ഒക്ടോബറോടെ നിയന്ത്രണമേർപ്പെടുത്തിയേക്കുമെന്നാണ് സൂചന.
ഗാർഡ തടാകം, മിലാൻ, വെനീസ് എന്നിവ ഉൾപ്പെടുന്ന വടക്കൻ ഇറ്റലി സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. പുതിയ തീരുമാനം സഞ്ചാരികളെ വലയ്ക്കും.
താഴ്വരയിലെ വായുമലിനീകരണം തടയുന്നതിനാണ് ഈ നടപടി. ജനസാന്ദ്രത, വ്യവസായം, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ എന്നിവ കാരണം ഈ മേഖലയിൽ വായുമലിനീകരണം രൂക്ഷമാണ്.