അയർലൻഡിൽ അന്തരിച്ച സാം ചെറിയാന്റെ സംസ്കാരം തിങ്കളാഴ്ച
ജയ്സൺ കിഴക്കയിൽ
Saturday, May 17, 2025 1:31 PM IST
ഡബ്ലിൻ: ഫിൻഗ്ലാസിൽ അന്തരിച്ച മലയാളി സാം ചെറിയാൻ തറയിലിന്റെ(50) സംസ്കാരം തിങ്കളാഴ്ച അയർലൻഡിൽ നടക്കും. രാവിലെ 11ന് ഡബ്ലിൻ ഡാർഡിസ്ടൗണിൽ (കെ67 എച്ച്പി26) സംസ്കാരം നടക്കും.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്ന് മുതൽ 3.30 വരെ റാത്ത്മൈൻസ് സെൻമേരിസ് കോളജ് ചാപ്പലിൽ(D06 CH79) പൊതുദർശനവും ഫ്യൂണറൽ സർവീസും നടക്കും.
വി.ഒ. ചെറിയാന്റെയും ഏലിയാമ്മയുടെയും മകനായ സാം സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ച് അംഗമാണ്.
സാമൂഹിക സാംസ്കാരിക കായികരംഗങ്ങളിൽ മികച്ച പ്രവർത്തനം നടത്തി വന്ന ചെറിയാന്റെ വിയോഗം മലയാളി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി.
ഭാര്യ ബിന്ദു. മക്കൾ: ഷെർലിൻ, ആർലിൻ, കെവിൻ, ആഷ്ലിൻ.