മാർപാപ്പയെ നേരിൽ കണ്ട് ഫ്രെഡറിക് മേർട്സും സംഘവും
ജോസ് കുമ്പിളുവേലില്‍
Wednesday, May 21, 2025 4:03 PM IST
വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയെ നേരിൽ കണ്ട് ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മേർട്സും സംഘവും. മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാനാണ് മേർട്സും സംഘവും വത്തിക്കാനിലെത്തിയത്.

മാര്‍പാപ്പയെ നേരിൽ കണ്ട് മേർട്സ് ആശംസകളും പ്രാർഥനകളും നേര്‍ന്നു. ഉപചാന്‍സലര്‍ ലാര്‍സ് ക്ലിംഗ്ബെയ്ല്‍, ബുണ്ടെസ്റ്റാഗ് പ്രസിഡന്റ് ജൂലിയ ക്ലോക്ക്നര്‍, ബുണ്ടെസ്റ്റാഗ് പ്രസിഡന്റ് അങ്കെ റെഹ്ലിംഗര്, ഫെഡറല്‍ കോണ്‍സ്റ്റിറ്റ്യൂഷണല്‍ കോടതി പ്രസിഡന്റ സ്റ്റീഫന്‍ ഹാര്‍ബാര്‍ത്ത്, സഭാ നേതാക്കള്‍, ചാന്‍സലറുടെ ഭാര്യ ഷാര്‍ലോട്ടെ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.