കുഞ്ചാക്കോയ്ക്കൊപ്പം വേദി പങ്കിടാൻ യുകെ മലയാളികൾക്ക് അവസരം; ചെയ്യേണ്ടത് ഇത്രമാത്രം
Thursday, May 22, 2025 3:59 PM IST
ലണ്ടന്‍: നിറം-25 സമ്മര്‍ ലവ് അഫയര്‍ മെഗാഷോയുടെ ഭാഗമായി റീല്‍ മത്സരം സംഘടിപ്പിക്കുന്നു. വിജയികളാകുന്നവര്‍ക്ക് കുഞ്ചാക്കോ ബോബനും റിമി ടോമിയോടുമൊപ്പം വേദി പങ്കിടാം. കൂടാതെ ഷോയിലേക്ക് ഫ്രീ എന്‍ട്രിയും ആകര്‍ഷകങ്ങളായ സമ്മാനങ്ങളും ലഭിക്കും.
മത്സരത്തിൽ പങ്കെടുക്കാൻ കുഞ്ചാക്കോ ബോബന് അഭിനയിച്ച ഏതെങ്കിലും സിനിമയിലെ അഭിനയ രംഗങ്ങളോ ഗാന രംഗങ്ങളോ അഭിനയിച്ച് ഒരു മിനിറ്റില്‍ കൂടാത്ത റീല്‍ വീഡിയോസ് നിര്‍മിച്ച് "നിറം25റീൽസ്കോന്പറ്റീഷൻ' എന്ന ഹാഷ് ടാഗില്‍ ഇന്‍സ്റ്റാഗ്രാമിലോ ഫേസ്ബുക്കിലോ ജൂണ്‍ 20ന് മുന്‍പായി അപ്ലോഡ് ചെയ്യണം.
തുടർന്ന് റിഥം ക്രീഷന്‍സ്, കൊച്ചിന് കലാഭവന്‍ ലണ്ടന്‍ എന്നീ സോഷ്യല്‍ മീഡിയ പേജുകളുമായി ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും നിങ്ങളുടെ വീഡിയോകള്‍ കൊളാബറേറ്റ് ചെയ്യണം.
ജഡ്ജ്മെന്റിനോടൊപ്പം റീലുകള്‍ക്ക് കിട്ടുന്ന ലൈക്കുകളുടെയും അടിസ്ഥാനത്തില്‍ ആയിരിക്കും വിജയികളെ തെരഞ്ഞെടുക്കുന്നത്.
കുഞ്ചാക്കോ ബോബനെയും റിമി ടോമിയെയും കൂടാതെ രമേഷ് പിഷാരടിയും നൃത്തച്ചുവടുകളുമായി മാളവിക മേനോനും സംഗീതരാവൊരുക്കാന്‍ സ്റ്റീഫന്‍ ദേവസിയും ടീമംഗങ്ങളും ഉള്‍പ്പെടുന്ന സോളിഡ് ബാന്‍ഡും തുടങ്ങിയ വന്‍താരനിരയാണ് യുകെയിലെത്തുന്നത്.
റിഥം ക്രിയേഷന്‍സിന്റെ ബാനറില്‍ ജൂലൈ നാലു മുതല്‍ 14 വരെ ന്യൂപോര്‍ട്ട്, ബര്‍മിംഗ്ഹാം, ലണ്ടന്‍, സ്റ്റോക്ക് ഓണ്‍ ട്രെന്റ, ലെസ്റ്റര്‍ എന്നീ അഞ്ച് സ്ഥലങ്ങളിലാണ് ചാക്കോച്ചനും സംഘവും യുകെയിലെ മലയാളി സമൂഹം ഇതുവരെ കാണാത്ത ത്രസിപ്പിക്കുന്ന ഷോയുമായി എത്താന്‍ പോകുന്നത്.
ജൂലൈ നാലിന് (ഐസിസി വെയില്‍സ്, ന്യൂപോര്‍ട്ട്), അഞ്ചിന് (ബെഥേല്‍ കണ്വെന്ഷന് സെന്റര്‍, ബര്‍മിംഗ്ഹാം), ആറിന് (ബൈരണ്‍ ഹാള്‍, ഹാരോ ലണ്ടന്‍), ഒന്‍പതിന് (കിംഗ്സ് ഹാള്‍, സ്റ്റോക്ക് ഓണ്‍ട്രന്റ്), 11ന് (മെഹര്‍ സെന്റര്‍, ലെസ്റ്റര്‍) എന്നീ വേദികളിലാണ് പ്രോഗ്രാം നടക്കുന്നത്.
സീറ്റ് ബുക്കിംഗിന്: https://rhythmcreationsuk.com/