ചെസ്റ്റർഫീൽഡ് മലയാളി കൾച്ചുറൽ കമ്യൂണിറ്റിക്ക് നവനേതൃത്വം
ജിയോ ജോസഫ്
Friday, May 23, 2025 8:02 AM IST
ലണ്ടൻ: യുകെയിൽ ചെസ്റ്റർ ഫീൽഡ് ആസ്ഥാനമായി സാമൂഹിക കലാ സംഘടനയായ സിഎംസിസിയുടെ 2025-26 ലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് ഭാരവാഹികളെ കഴിഞ്ഞദിവസം പൊതുയോഗം ചേർന്ന് തെരഞ്ഞെടുത്തു.
സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടിയും കലാസാംസ്കാരിക രംഗത്തെ മികവുറ്റ പ്രവർത്തങ്ങൾ കൊണ്ട് സാധാരണക്കാരുടെ ഒരു സ്നേഹകൂട്ടായ്മയായി ഇതിനോടകം തന്നെ സിഎംസിസി മാറികഴിഞ്ഞു.
പുതിയ പ്രസിഡന്റായി ഷൈൻ മാത്യുവും, ജനറൽ സെക്രട്ടറിയായി സന്തോഷ് പി. ജോർജും എക്സിക്യൂട്ടീവ് കോ-കോഓർഡിനേറ്റർ സ്റ്റാൻലി ജോസഫ്, വൈസ് പ്രസിഡന്റ് ഷിജോ സെബാസ്റ്റ്യൻ, ആർട്സ് സെക്രട്ടറി ആൻസി ആന്റണി തുടങ്ങി പതിനാറു പേരടങ്ങുന്ന നേതൃത്വനിരയെ സിഎംസിസിയുടെ പ്രവർത്തനം കാര്യഷമമാക്കുവാൻ തെരഞ്ഞെടുത്തു.
പുതിയ അംഗങ്ങൾക്ക് എല്ലാവിധ ആശംസകൾ നേരുന്നു.