ലി​വ​ർ​പൂ​ൾ: യു​കെ​യി​ലെ ക​ലാ​സാം​സ്കാ​രി​ക ന​ഗ​രം എ​ന്ന​റി​യ​പ്പെ​ടു​ന്ന ലി​വ​ർ​പൂ​ളി​ൽ റി​ഥം - 25 എ​ന്ന പേ​രി​ൽ നൃ​ത്ത - സം​ഗീ​ത നി​ശ സം​ഘ​ടി​പ്പി​ക്കു​ന്നു. ഈ ​മാ​സം 31 നാ​ണ് പ്ര​സ്തു​ത പ​രി​പാ​ടി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്.

യു​കെ​യി​ലെ സം​ഗീ​ത വേ​ദി​ക​ളി​ലെ നി​റ​സാ​ന്നി​ധ്യ​ങ്ങ​ളും റി​ഥം യു​കെ ഷോ ​സാ​ര​ഥി​ക​ളു​മാ​യ ര​ഞ്ജി​ത്ത് ഗ​ണേ​ഷ് (ലി​വ​ർ​പൂ​ൾ), റോ​യ് മാ​ത്യു (മാ​ഞ്ച​സ്റ്റ​ർ), ഷി​ബു പോ​ൾ (മാ​ഞ്ച​സ്റ്റ​ർ), ജി​നി​ഷ് സു​കു​മാ​ര​ൻ (മാ​ഞ്ച​സ്റ്റ​ർ) എ​ന്നി​വ​രാ​ണ് ഈ ​ക​ലാ​സ​ന്ധ്യ​യ്ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്

യു​കെ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും എ​ത്തു​ന്ന ക​ലാ​കാ​രി​ക​ളും ക​ലാ​കാ​ര​ന്മാ​രും ഒ​പ്പം അ​യ​ർ​ല​ൻ​ഡി​ൽ നി​ന്നും എ​ത്തു​ന്ന ക​ലാ​പ്ര​തി​ഭ​ക​ളും ലി​വ​ർ​പൂ​ളി​ലെ കാ​ർ​ഡി​ന​ൻ ഹെ​ന്ന​ൻ സ്കൂ​ളി​ലെ വ​മ്പ​ൻ സ്റ്റേ​ജി​ൽ ത​ങ്ങ​ളു​ടെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ കാ​ഴ്ച​വ​യ്ക്കും.


മ​ല​യാ​ള​ത്തി​ലും ബോ​ളി​വു​ഡി​ലും ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്തി‌​ട്ടു​ള്ള ച​ല​ച്ചി​ത്ര താ​രം ഡി​സ്നി ജെ​യിം​സ് ആ​ണ് മു​ഖ്യാ​തി​ഥി. യു​ക്മ ട്ര​ഷ​റ​ർ ഷീ​ജോ വ​ർ​ഗീ​സ്, നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് ഷാ​ജി തോ​മ​സ് വ​രാ​ക്കു​ടി, ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ അ​ല​ക്സ് വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​രും അ​തി​ഥി​ക​ളാ​യെ​ത്തും.

പരിപാടിയി​ലേ​ക്ക് എ​ല്ലാ ക​ലാ​പ്രേ​മി​ക​ളെ​യും ഹൃ​ദ​യ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.