ജർമനിയിൽ 265 ഗ്രാം മാത്രം ഭാരമുള്ള പെൺകുഞ്ഞ് ജനിച്ചു
ജോസ് കുമ്പിളുവേലിൽ
Tuesday, June 3, 2025 3:16 PM IST
ബര്‍ലിന്‍: ജർമനിയിലെ ബവേറിയയിലെ പാസൗവിൽ 265 ഗ്രാം മാത്രം ഭാരമുള്ള ഒരു പെൺകുഞ്ഞ് ജനിച്ചു. തേർഡ് ഓർഡർ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ഗർഭാവസ്ഥയുടെ 26-ാം ആഴ്ചയിൽ സിസേറിയൻ വഴിയാണ് കുഞ്ഞിനെ പുറത്തെടുത്തത്.
പാസൗ ജില്ലയിൽ നിന്നുള്ള മേരി എന്ന പെൺകുട്ടിയാണ് ഈ അത്ഭുതശിശു. ലോകമെമ്പാടുമുള്ള മാസംതികയാതെ ജനിച്ച ഏറ്റവും ചെറിയ ശിശുക്കളുടെ പട്ടികയിൽ ഈ കുട്ടി 14-ാം സ്ഥാനത്താണ്.
സാധാരണയായി കുഞ്ഞുങ്ങൾ മൂന്ന് അല്ലെങ്കിൽ നാല് കിലോഗ്രാം ഭാരത്തോടെയാണ് ജനിക്കുന്നത്. മേരി ഒരു അത്ഭുതമാണ്. കാരണം കുട്ടി കൃതമായി പ്രതികരിക്കുന്നുണ്ടെന്ന് ചീഫ് ഫിസിഷ്യൻ മത്തിയാസ് കെല്ലർ പറഞ്ഞു.
കുട്ടിയുടെ ഭാരം ഇപ്പോൾ നാലിരട്ടിയിലധികം വർധിച്ചുവെന്നും ഇപ്പോഴും ചികിത്സയിലാണെന്നും കെല്ലർ കൂട്ടിച്ചേർത്തു.