ഗ്ലോ​സ്റ്റ​ര്‍: അ​മ്മ​യു​ടെ വി​യോ​ഗ​ത്തി​ൽ പ​ത​റി​പ്പോ​യ മ​ക്ക​ളെ ചേ​ര്‍​ത്തു​പി​ടി​ച്ച് ഗ്ലോ​സ്റ്റ​ര്‍ മ​ല​യാ​ളി സ​മൂ​ഹം. കാ​ൻ​സ​ർ ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞ ബി​ന്‍​സി​യു​ടെ മൂ​ന്നു മ​ക്ക​ളെ സ​ഹാ​യി​ക്കാ​ൻ നി​ര​വ​ധി സു​മ​ന​സു​ക​ളാ​ണ് മു​ന്നി​ട്ടി​റ​ങ്ങി​യ​ത്.

ജ​സ്റ്റ് ഗി​വിം​ഗ് അ​പ്പീ​ലി​ലൂ​ടെ 22,556 പൗ​ണ്ട് ഇ​തു​വ​രെ സ​ഹാ​യ​മാ​യി ന​ല്‍​കി ക​ഴി​ഞ്ഞു. സ​ഹാ​യി​ച്ച എ​ല്ലാ​വ​ർ​ക്കും യു​ണൈ​റ്റ​ഡ് ഗ്ലോ​സ്റ്റ​ര്‍​ഷെ​യ​ര്‍ മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യി​ലെ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ന്‍ സെ​ന്‍റ് മേ​രീ​സ് സീ​റോ​മ​ല​ബാ​ര്‍ കാ​ത്ത​ലി​ക് ച​ര്‍​ച്ച്, ഗ്ലോ​സ്റ്റ​ര്‍​ഷ​യ​ര്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍, കേ​ര​ള ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ന്‍, ഗ്ലോ​സ്റ്റ​ര്‍ മ​ല​യാ​ളി ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ന്‍, കേ​ര​ളീ​യം, മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ചെ​ല്‍​ട്ട​ൺ​ഹാം എ​ന്നി​വ​യു​ടെ ഭാ​ര​വാ​ഹി​ക​ള്‍ ചേ​ര്‍​ന്ന് യു​ണൈ​റ്റ​ഡ് ഗ്ലോ​സ്റ്റ​ര്‍​ഷെ​യ​ര്‍ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യി സ​ഹാ​യ ഫ​ണ്ട് സ്വ​രൂ​പി​ക്കു​ക​യാ​യി​രു​ന്നു.


ആ​ദ്യ നാ​ലു ദി​വ​സം കൊ​ണ്ടു​ത​ന്നെ സ​ഹാ​യം 18,000 പൗ​ണ്ടോ​ളം എ​ത്തി​യി​രു​ന്നു. 30,000 പൗ​ണ്ട് സ്വ​രൂ​പി​ക്കാ​നാ​ണ് പ​ദ്ധ​തി. ഏ​വ​രു​ടേ​യും സ​ഹ​ക​ര​ണ​ത്തി​ന് ഫാ. ​ജി​ബി​ന്‍ പോ​ള്‍ വാ​മ​റ്റ​ത്തി​ലും യു​ണൈ​റ്റ​ഡ് ഗ്ലോ​സ്റ്റ​ര്‍​ഷെ​യ​ര്‍​ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യും ന​ന്ദി അ​റി​യി​ച്ചു.

കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ ശ​നി​യാ​ഴ്ച വ​രെ സ​മ​യ​മു​ണ്ടെ​ന്നും താ​ത്പ​ര്യ​മു​ള്ള​വ​ർ ഈ ​ലി​ങ്ക് ഉ​പ​യോ​ഗി​ക്ക​ണെ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

https://www.justgiving.com/crowdfunding/gloucestershiremalayaleecommunity-united-vincyrijo?utm_medium=FA&utm_source=CL#mce_temp_url#.