ന്യൂ​യോ​ർ​ക്ക്: റോ​ക്‌​ലാ​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ ഈ ​മാ​സം 18ന് ​കു​ടും​ബ​സം​ഗ​മം ന​ട​ത്തു​ക​യും വി​വാ​ഹ​ജീ​വി​ത​ത്തി​ൽ 50 വ​ർ​ഷ​വും 25 വ​ർ​ഷ​വും പൂ​ർ​ത്തി​യാ​ക്കി​യ 44 ദ​മ്പ​തി​ക​ളെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു.

ഷം​ഷാ​ബാ​ദ് രൂ​പ​ത​യു​ടെ മെ​ത്രാ​ൻ മാ​ർ പ്രി​ൻ​സ് പാ​ണേ​ങ്ങാ​ട​ൻ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കു​ക​യും ദ​മ്പ​തി​മാ​ർ​ക്ക് ക്ലാ​സു​ക​ൾ ന​ൽ​കു​ക​യും ചെ​യ്തു. മാ​ർ പ്രി​ൻ​സ് പാ​ണേ​ങ്ങാ​ട​ൻ ബി​ഷ​പ് ന​യി​ച്ച കു​ടും​ബ ന​വീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള സെ​മി​നാ​ർ ശ്ര​ദ്ധ നേ​ടി.




ഇ​ട​വ​ക വി​കാ​രി ഫാ. ബി​പി ത​റ​യി​ൽ, സി​ബി മ​ണ​ലി​ൽ, ജ​സ്റ്റി​ൻ ചാ​മ​ക്കാ​ല, ജി​മ്മി പു​ളി​യ​നാ​ൽ എ​ന്നി​വ​രും പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.