കാൽഗറിയിൽ രാമായണ മാസാചരണം
Wednesday, August 5, 2020 11:47 AM IST
കാൽഗറി: രാമായണ മാസാചരണത്തിന്റെ ഭാഗമായി കർക്കിടകം ഒന്ന് മുതൽ OHM (Organization of Hindu Malayalees) കാൽഗറി രാമായണ പാരായണം തുടങ്ങി. വൈകുന്നേരം 6.30 മുതൽ 7:30 വരെ വീഡിയോ കോൺഫറൻസ് വഴി നടത്തുന്ന രാമായണ പാരായണത്തിന് നേതൃത്വം നൽകുന്നത് ഉമാ ജയദേവൻ ആണ്. കുട്ടികൾ ഉൾപ്പെടെ നിരവധി കുടുംബങ്ങൾ ഇതിൽ പങ്കെടുത്തു വരുന്നു.

കുട്ടികൾക്ക് ആദ്ധ്യത്മിക ജ്ഞാനവും സനാതന ധർമ്മബോധവും നൽകുന്നതിന് വേണ്ടി ഈ വർഷം ഏപ്രിൽ മുതൽ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ സന്ധ്യാനാമജപവും അർത്ഥവിവരണവും നടത്തിവരുന്നുണ്ട്. ഈയൊരു പ്രത്യേക സാഹചര്യത്തിൽ വീഡിയോ കോൺഫറൻസ് വഴിയാണ് ഇതു നടത്തപ്പെടുന്നത്.

റിപ്പോർട്ട്: ജോസഫ് ജോൺ, കാൽഗറി