ഹൂസ്റ്റണിൽ ഇന്ത്യൻ യുവാവ് സ്റ്റെം സെൽ ദാതാവിനെ തേടുന്നു
Saturday, September 26, 2020 8:37 AM IST
ഹൂസ്റ്റൺ: രക്താർബുദം (Leukemia) ബാധിച്ച ഒരു ഇന്ത്യൻ യുവാവ് സ്റ്റെം സെൽ ട്രാൻസ്പ്ലാന്‍റിനായി യോജിക്കുന്ന ദാതാവിനെ കണ്ടെത്താൻ സഹായം തേടുന്നു. സഹായിക്കാൻ താത്പര്യമുള്ളവർ സെപ്റ്റംബർ 26 നു (ശനി) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ സെന്‍റ് തോമസ് സി‌എസ്‌ഐ പള്ളിയിൽ നടത്തപ്പെടുന്ന "സ്വാബ് ആൻഡ് സേവ് എ ലൈഫ്" ഡ്രൈവിൽ വന്നു സ്വാബ് ടെസ്റ്റ് നടത്തണമെന്ന് ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

ശരിയായ മാച്ച് ലഭിക്കാൻ ഏറ്റവും സാധ്യത സ്വന്തം കമ്യൂണിറ്റികൾ‌ക്കുള്ളിൽ തന്നെയായതിനാലാണ് ഇത്തരം ഒരു ഡ്രൈവ് നടത്തുന്നത്. കൃത്യമായ പൊരുത്തം ഇതുവരെ കണ്ടെത്താനായിട്ടില്ല.

അന്യ സംസ്ഥാനങ്ങളിലും ദൂര സ്ഥലങ്ങളിലും ഉള്ളവർ നേരിട്ടു വന്നു സ്വാബ് ടെസ്റ്റ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അവർക്കു സ്വാബ് കിറ്റ് അയച്ചു നൽകാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ടെന്ന് സംഘടന അറിയിച്ചു.

ബി ദ മാച്ച് , നാഷണൽ മാരോ ഡോണേഴ്സ് പ്രോഗ്രാം (എൻ‌എം‌ഡി‌പി) നടത്തുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്. കഴിഞ്ഞ 30 വർഷത്തിനിടെ ലോകത്തിലെ ഏറ്റവും വലുതും വൈവിധ്യമാർന്നതുമായ ബോൺ മാരോ റജിസ്ട്രിയാണ് ഈ സംഘടന കൈകാര്യം ചെയ്യുന്നത്.

താല്പര്യമുള്ള എല്ലാവരും www.forms.gle/bpRt4h59dkkPhMRq8 എന്ന ലിങ്കിൽ റജിസ്റ്റർ ചെയ്യണം.

ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണും ബി ദി മാച്ച് ഓർഗനൈസേഷനും സംയുക്തമായി നടത്തുന്ന "സ്വാബ് ആൻഡ് സേവ് എ ലൈഫ്" ഡ്രൈവിലേക്ക് ഏവരുടേയും സഹകരണം അഭ്യർഥിച്ചു.

വിവരങ്ങൾക്ക്: ഗായത്രി കപൂർ 281 780 1379.

റിപ്പോർട്ട്:അജു വാരിക്കാട്