മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ ഹൂ​സ്റ്റ​ണി​ൽ സ്വീ​ക​ര​ണം ന​ൽ​കി; മാ​ഗ് ആ​ർ​ടി​സ് ക്ല​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, November 23, 2021 11:24 PM IST
ഹൂ​സ്റ്റ​ണ്‍: മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ​ക്ക്് കേ​ര​ളം ഹൗ​സി​ൽ ഉൗ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം ന​ൽ​കി. ന​വം​ബ​ർ 21ന് ​വൈ​കി​ട്ട് 5ന് ​കേ​ര​ള ഹൗ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മാ​ഗ് ആ​ർ​ടി​സ്ക്ല​ബ് ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു കാ​പ്പ​ൻ. ച​ട​ങ്ങി​ൽ മാ​ഗ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് വാ​സു​ദേ​വ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഒ​രു ന​ല്ല ഗാ​യ​ക​നാ​യ വി​നു ചാ​ക്കോ​യു​ടെ ഭ​ക്തി​ഗാ​ന​ത്തോ​ടെ പ​രി​പാ​ടി ആ​രം​ഭി​ച്ചു. സെ​ക്ര​ട്ട​റി ജോ​ജി ജോ​സ​ഫ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. തു​ട​ർ​ന്ന് അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ മാ​ഗ്ൽ അം​ഗ​ങ്ങ​ളാ​യ ധാ​രാ​ളം ക​ലാ​കാ​ര·ാ​രു​ടെ​യും മ​റ്റു പ്ര​വ​ർ​ത്ത​ക​രു​ടെ​യും ചി​ര​കാ​ലാ​ഭി​ലാ​ക്ഷ​മാ​ണ് ഈ ​ആ​ർ​ടി​സ്ക്ല​ബ് ഉ​ദ്ഘാ​ട​ന​ത്തോ​ടെ ന​ട​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് വാ​സു​ദേ​വ​ൻ പ്ര​സ്താ​വി​ച്ചു. രാ​ഷ്ട്രീ​യ നെ​റി​കേ​ടി​നെ​തി​രെ ച​ങ്കു​വി​രി​ച്ചു​നി​ന്നു പോ​രാ​ടി വി​ജ​യി​ച്ച പാ​ലാ​യു​ടെ ച​ങ്കി​നെ ട്ര​ഷ​റ​ർ മാ​ത്യു കൂ​ട്ടാ​ലി​ൽ സ​ദ​സി​നു പ​രി​ച​യ​പ്പെ​ടു​ത്തി.

ത​നി​ക്കു ഉൗ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​മൊ​രു​ക്കി​യ മാ​ഗ് പ്ര​വ​ർ​ത്ത​ക​രോ​ട് ഹൃ​ദ​യ​ത്തി​ന്‍റെ ഭാ​ഷ​യി​ൽ മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ ന​ന്ദി പ​റ​ഞ്ഞു. ക​ല കാ​യി​ക രം​ഗ​ത്തു പ്ര​വ​ർ​ത്തി​ച്ച​പ്പോ​ഴൊ​ക്കെ ആ​ത്മാ​ർ​ഥ​മാ​യ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​യ്ക്കു​ക​യാ​യി​രു​ന്നു അ​ല്ലാ​തെ അ​വി​ടെ നി​ന്ന് നേ​ട്ട​ങ്ങ​ളും കോ​ട്ട​ങ്ങ​ളും നോ​ക്കി​യ​ല്ല പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും കാ​പ്പ​ൻ പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ രം​ഗ​ത്തും ജ​ന​ങ്ങ​ളോ​ടൊ​പ്പം നി​ന്ന് അ​വ​ർ​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്നു എ​ന്നും ജീ​വി​ത​ത്തി​ലെ വി​ജ​യ​ങ്ങ​ൾ ത​ന്നെ മ​ത്തു പി​ടി​പ്പി​ക്കു​ക​യോ തോ​ൽ​വി​ക​ൾ പ​രി​ഭ്രാ​ന്ത​നാ​ക്കു​ക​യോ ചെ​യ്യു​ന്നി​ല്ല എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹൂ​സ്റ്റ​ണി​ലെ എ​ല്ലാ ക​ലാ​കാ​ര·ാ​ർ​ക്കും മാ​ഗ് ആ​ർ​ടി​സ്ക്ല​ബ്ബി​ലൂ​ടെ വി​ജ​യ​ങ്ങ​ൾ കൈ​വ​ര​ട്ടെ എ​ന്നും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി ഹി​ച്ചു​കൊ​ണ്ടു അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു​കൊ​ണ്ട് മാ​ഗ് ട്ര​സ്റ്റീ ചെ​യ​ർ​മാ​ൻ ജോ​ഷ്വാ ജോ​ർ​ജ്, മു​ൻ പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ണ്‍, മു​ൻ ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ജി.​കെ പി​ള്ള, മു​ൻ ഫോ​മാ പ്ര​സി​ഡ​ന്‍റ് ശ​ശി​ധ​ര​ൻ നാ​യ​ർ, ഫൊ​ക്കാ​ന ആ​ർ​വി​പി ര​ഞ്ജി​ത് പി​ള്ള, ഡ​ബ്ല്യു​എം​സി മു​ൻ പ്ര​സി​ഡ​ന്‍റ എ​സ കെ ​ചെ​റി​യാ​ൻ, ഐ​ഒ​സി പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് കൂ​ട​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വി​നു ചാ​ക്കോ, ജ​യ​ൻ അ​ര​വി​ന്ദാ​ക്ഷ​ൻ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ഗീ​തു സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള നൂ​പു​ര നൃ​ത്ത​വി​ദ്യാ​ല​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ നൃ​ത്ത ശി​ൽ​പ്പ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. ഡോ. ​ബി​ജു പി​ള്ള ന​ന്ദി പ്ര​കാ​ശ​നം ന​ട​ത്തി ആ​ർ​ട് കോ​ർ​ഡി​നേ​റ്റ​ർ റെ​നി ക​വ​ല​യി​ൽ എം​സി ആ​യി​രു​ന്നു.

അ​നി​ൽ ആ​റന്മുള