ജോസ് മലയിൽ ഫോമാ ഗ്ലോബൽ കൺവൻഷൻ ന്യൂ യോർക്ക് എംപയർ റീജണൽ കോഓർഡിനേറ്റർ
Tuesday, June 28, 2022 12:19 AM IST
ന്യൂയോർക്ക്: ഫോമാ ഗ്ലോബൽ കൺവൻഷൻ ന്യൂയോർക്ക് എംപയർ റീജണൽ കോഓർഡിനേറ്റർ ആയി ജോസ് മലയിലിനെ തെരഞ്ഞെടുത്തു.

2018-22 കാലഘട്ടത്തിൽ ഇന്ത്യൻ കൾചറൽ അസോസിയേഷൻ ഓഫ് വെസ്റ്റ്ചെസ്റ്റർ പ്രസിഡന്‍റും ഫോമാ 2020-22 നാഷണൽ കമ്മിറ്റി അംഗവുമായിരുന്നു ജോസ് മലയിൽ.

ഫോമാ റീജണുകളിൽ നിന്നുള്ള റജിസ്ട്രേഷനുകൾ കോഓർഡിനേറ്റ് ചെയ്യുക, അവരെ കൺവൻഷൻ പരിപാടികളിലേക്ക് നിർദ്ദേശിക്കുക, കൺവൻഷനിൽ പങ്കെടുക്കുന്നവർക്ക് റിസോർട്ടിൽ എത്തുമ്പോൾ വേണ്ടുന്ന മാർഗ നിർദ്ദേശങ്ങൾ അർവിപിയും നാഷണൽ കമ്മിറ്റി അംഗങ്ങളുമായി ഒത്തുചേർന്നു നൽകുക എന്നിവയാണ് കൺവൻഷൻ റീജണൽ കോർഡിനേറ്റർമാരുടെ പ്രധാന ചുമതലകൾ.

മെക്സിക്കോയിലെ കാൻകൂനിൽ നാലു ദിവസം ആരങ്ങേറുന്ന ഈ കുടുബ സംഗമവേദിയിൽ, രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക- ചലച്ചിത്ര മേഖലയിലെ പ്രമുഖർ പങ്കെടുക്കും. സാംസ്കാരിക പൈതൃകവും മലയാളിത്തത്തിന്‍റെ തനിമയും വിളിച്ചോതുന്ന കലോത്സവം, നാടകമേള, വിവിധ നൃത്ത നൃത്യങ്ങൾ, താരനിശ തുടങ്ങിയവ കൺവൻഷന് മാറ്റുകൂട്ടും. ന്യൂ യോർക്ക് എംപയർ റീജിയനിൽ നിന്നുള്ള നിരവധി കുടുംബങ്ങൾ കൺവൻഷനിൽ പങ്കെടുക്കുമെന്ന് അർ.വി.പി ഷോബി ഐസക്, നാഷണൽ കമ്മിറ്റി അംഗം സണ്ണി കല്ലൂപ്പാറ എന്നിവർ ആറിയിച്ചു.

ഷീജാ നിഷാദ് ആണ് ന്യൂ യോർക്ക് എംപയർ റീജണിന്‍റെ ചാർജ് വഹിക്കുന്ന കൺവൻഷൻ കോ-ചെയർ. ഫോമാ വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ , അഡ്വൈസറി കൗൺസിൽ ചെയർ ജോൺ സി. വർഗീസ് , എക്സ് ഓഫീഷ്യോ ഷിനു ജോസഫ് എന്നിവരും എംപയർ റീജണിൽ നിന്നും നാഷണൽ കമ്മിറ്റിയെ പ്രതിനിധീകരിക്കുന്നു.

കൺവൻഷൻ ഒരു വൻ വിജയമായി തീർക്കുവാൻ ഫോമാ എക്സിക്യൂട്ടീവ്‌ ഭാരവാഹികളായ പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറർ ബിജു തോണിക്കടവിൽ, കൺവൻഷൻ ചെയർമാൻ പോൾ ജോൺ എന്നിവർ എല്ലാവരുടേയും സഹായം അഭ്യർഥിച്ചു.