എം.എൽ. പോൾ മുരിക്കൻ റോക്ക് ലാൻഡിൽ അന്തരിച്ചു
Friday, August 12, 2022 12:35 PM IST
ന്യുയോർക്ക്: മുട്ടുചിറ പഴേപുരയിൽ എം.എൽ. പോൾ മുരിക്കൻ (86) റോക്ക് ലാൻഡിൽ അന്തരിച്ചു. പരേതനായ പൈലോ ലൂക്കാ മുരിക്കന്‍റേയും പരേതയായ മുട്ടത്തുപാടത്ത് ഏലിക്കുട്ടിയുടെയും (കുടമാളൂർ) മകനാണ്.

ചങ്ങനാശേരി നാല്പതാംകളം മജിസ്‌ട്രേറ്റ് എൻ.ജെ.ചെറിയാന്റെയും പ്ലാക്കാട്ട് മണിമല മറിയാമ്മ ചെറിയാന്റെയും പുത്രി അന്നമ്മയാണ് ഭാര്യ.

മക്കൾ: റെന്നി പോളോ മുരിക്കൻ (സോമർസെറ്റ്, NJ), റെജി ജിതേഷ് (പിറ്റ്സ്ബർഗ്, പെൻസിൽവേനിയ) റോണി പോളോ മുരിക്കൻ (റോക്ക് ലാൻഡ്, NY) & റോജി ജോമി (സൗത്ത് ആഫ്രിക്ക).

മരുമക്കൾ: ഡെന്നീസ് വെട്ടൂർ, കോട്ടയം, ജിതേഷ് കട്ടക്കയം, ചക്കാമ്പുഴ, മറിയാമ്മ നങ്ങച്ചിവീട്ടിൽ, കൈനകരി, ജോമി ഞാറവേലിൽ, തലയോലപ്പറമ്പ്.

കൊച്ചുമക്കൾ : ആൻ, മരിയ (മന്ന) (സോമർസെറ്റ്, NJ), ലോവൽ, ലെവിന (പിറ്റ്സ്ബർഗ്, പിഎ), അനെറ്റ്, റോസ്മേരി, പോൾ (റോക്ക് ലാൻഡ്, NY), മർലോൺ (സൗത്ത് ആഫ്രിക്ക).

സഹോദരങ്ങൾ: പരേതനായ എം എൽ ജേക്കബ്, പരേതനായ എം എൽ ജോസഫ്, പരേതയായ റവ. റോസലിൻ മുരിക്കൻ എംഎംഎസ്, പരേതയായ അന്നമ്മ തോമസ് കള്ളിവയലിൽ, പരേതനായ എം എൽ മാത്യു, പരേതനായ എം എൽ ജോർജ്, പരേതയായ സിസിലിയാമ്മ പൊട്ടംകുളം, പരേതനായ എം എൽ തോമസ്.

മാർ ജേക്കബ് മുരിക്കൻ (സഹോദരപുത്രൻ), സിസ്റ്റർ അനുപമ ഏലിയാസ്, സിസ്റ്റർ അനുഗ്രഹ അൽഫോൺസ് (സഹോദരപുത്രിമാർ)

പൊതുദർശനം: ഓഗസ്റ്റ് 15, തിങ്കളാഴ്‌ച വൈകിട്ട് 5 മുതൽ 9 വരെ: ഹോളി ഫാമിലി സീറോ മലബാർ കാത്തലിക് ചർച്ച്, വെസ്ലി ഹിൽസ്, റോക്ക്‌ലാൻഡ്, ന്യൂയോർക്ക് - 10952.

സംസ്കാര ശുശ്രൂഷ ഓഗസ്റ് 16 ചൊവ്വാഴ്ച രാവിലെ 10 : ഹോളി ഫാമിലി സീറോ മലബാർ കാത്തലിക് ചർച്ച്, 5 Willow Tree Rd, Wesley Hills, NY, 10952

തുടർന്ന് സംസ്‌കാരം അസൻഷൻ സെമിത്തേരി, 650 Saddle River Rd, Airmont, NY, 10952.