ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ഒ​ക്ടോ​ബ​ർ 30ന്
Wednesday, September 28, 2022 3:08 AM IST
ജോ​ഷി വ​ള്ളി​ക്ക​ളം
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 2021-23 ഭ​ര​ണ​കാ​ല​ഘ​ട്ട​ത്തി​ലെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ഒ​ക്ടോ​ബ​ർ 30ന് ​ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സി​ൽ(834 E.Rand Rd, ste#13, mount prospect, IL60056) വ​ച്ചു ന​ട​ത്ത​പ്പെ​ടും.

അ​സോ​സി​യേ​ഷ​ന് പ്ര​സി​ഡ​ന്‍റ് ജോ​ഷി വ​ള്ളി​ക്ക​ള​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വ​ച്ചു കൂ​ടു​ന്ന യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ലീ​ല ജോ​സ​ഫ് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ഷൈ​നി ഹ​രി​ദാ​സ് വാ​ർ​ഷി​ക ക​ണ​ക്കും അ​വ​ത​രി​ക്കു​ന്ന​താ​ണ്.

പ്ര​സ്തു​ത പൊ​തു​യോ​ഗ​ത്തി​ൽ വ​ച്ച് അ​സോ​സി​യേ​ഷ​ന്‍റെ അ​ൻ​പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ അ​ഭി​പ്രാ​യ​വും അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക അം​ഗ​ത്വ​ഫീ​സ് ,ഓ​ഫീ​സ് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ചു സം​സാ​രി​ക്കു​ന്ന​താ​ണ്.

പ്ര​സ്തു​ത പൊ​തു​യോ​ഗ​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളെ​ല്ലാ​വ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​നു​വേ​ണ്ടി പ്ര​സി​ഡ​ന്‍റ് ജോ​ഷി വ​ള്ളി​ക്ക​ളം 312 685 6749, സെ​ക്ര​ട്ട​റി ലീ​ല ജോ​സ​ഫ് 224578526, ട്ര​ഷ​റ​ർ ഷൈ​നി ഹ​രി​ദാ​സ്, ജോ. ​സെ​ക്ര​ട്ട​റി ഡോ. ​സി​ബി​ൾ ഫി​ലി​പ്പ്, ജോ. ​സെ​ക്ര​ട്ട​റി വി​വീ​ഷ് ജേ​ക്ക​ബ് എ​ന്നി​വ​ർ അ​റി​യി​ച്ചു.