ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ഹൂ​സ്റ്റ​ണി​ൽ വ്യാ​ഴാ​ഴ്ച സ്വീ​ക​ര​ണം ന​ൽ​കും
Monday, September 18, 2023 4:07 PM IST
ജീ​മോ​ൻ റാ​ന്നി
ഹൂ​സ്റ്റ​ൺ: കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വും മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റു​മാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ഹൂ​സ്റ്റ​ണി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം ന​ൽ​കും.

ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് യു​എ​സ്എ​യാ​ണ് (ഒ​ഐ​സി​സി യു​എ​സ്‍​എ) സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​മാ​ഗി​ന്‍റെ ആ​സ്ഥാ​ന കേ​ന്ദ്ര​മാ​യ സ്റ്റാ​ഫോ​ർ​ഡ് കേ​ര​ള ഹൗ​സി​ലാ​ണ് (1415 Packer Ln, Stafford, TX 77477) സ്വീ​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

സ്വീ​ക​ര​ണ പ​രി​പാ​ടി ഉ​ജ്വ​ല​മാ​ക്കു​ന്ന​തി​ന് വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും താ​ല​പ്പൊ​ലി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ നേ​താ​ക്ക​ളെ സ്വീ​ക​രി​ക്കും. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ന് കൊ​ഴു​പ്പേ​കും.

ഹൂ​സ്റ്റ​ണി​ലെ വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക സാ​മു​ദാ​യി​ക നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. എ​ല്ലാ​വ​രെ​യും സ്വീ​ക​ര​ണ​യോ​ഗ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജെ​യിം​സ് കൂ​ട​ൽ - 346 773 0074, ബേ​ബി മ​ണ​ക്കു​ന്നേ​ൽ - 713 291 9721, ജീ​മോ​ൻ റാ​ന്നി - 832 873 0023, വാ​വ​ച്ച​ൻ മ​ത്താ​യി - 832 468 3322, ജോ​ജി ജോ​സ​ഫ് - 713 515 8432, മൈ​സൂ​ർ ത​മ്പി -281 701 3220.