x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​വൈ​റ്റിൽ സം​യു​ക്ത​മാ​യി മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: November 23, 2026 12:29 PM IST | Updated: November 23, 2026 12:31 PM IST

കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ ന​ഴ്‌​സ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് (ഇ​ൻ​ഫോ​ക്), എ​ൻ​ബി​ടി​സി, സി​റ്റി ക്ലി​നി​ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ൻ​ബി​ടി​സി ജീ​വ​ന​ക്കാ​ർ​ക്കാ​യി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

വെ​ള്ളി​യാ​ഴ്ച എ​ൻ​ബി​ടി​സി കോ​ർ​പ്പ​റേ​റ്റ് ഓ​ഫീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ നി​ര​വ​ധി ജീ​വ​ന​ക്കാ​ർ പ​ങ്കെ​ടു​ത്തു.

 

K-Rail Survey

ഇ​ൻ​ഫോ​ക് ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് ഷാ, ​സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ക​ൺ​വീ​ന​ർ ബി​നു​മോ​ൾ ജോ​സ​ഫ്, എ​ൻബിടി​സി ഗ്രൂ​പ്പ് സി​എ​ഫ്ഒ അ​നി​ന്ദ ബാ​ന​ർ​ജി, എ​ൻബിടി​സി എ​ച്ച്ആ​ർ മാ​നേ​ജ​ർ കെ.​സി. റി​ജാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജീ​വ​ന​ക്കാ​രു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​വും ആ​രോ​ഗ്യ​ബോ​ധ​വ​ത്ക​ര​ണ​വും ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.

 

K-Rail Survey

ഇസി​ജി, വി​വി​ധ ര​ക്ത​പ​രി​ശോ​ധ​ന​ക​ൾ എ​ന്നി​വ​യ്ക്കൊ​പ്പം ജ​ന​റ​ൽ ഫി​സി​ഷ്യ​ൻ, ഇ​ന്‍റേണ​ൽ മെ​ഡി​സി​ൻ, ഓ​ർ​ത്തോ​പീ​ഡി​ക്സ് വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ ക​ൺ​സ​ൾ​ട്ടേ​ഷ​ൻ സൗ​ക​ര്യ​വും ഒ​രു​ക്കി​യി​രു​ന്നു.

സി​റ്റി ക്ലി​നി​ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ജ​ന​റ​ൽ ഫി​സി​ഷ്യ​ൻ ഡോ. ​ദി​നു​ഷ ഫെ​ർ​ണാ​ണ്ടോ, ഇന്‍റേണ​ൽ മെ​ഡി​സി​ൻ സ്പെ​ഷ്യ​ലി​സ്റ്റ് ക​ൺ​സ​ൾ​ട്ടന്‍റ് ഡോ. ​വെ​ങ്ക​ടേ​ശ്വ​ര​ലു സീ​ത, ഓ​ർ​ത്തോ​പീ​ഡി​ക് സ്പെ​ഷ്യ​ലി​സ്റ്റ് ഡോ. ​സു​ജി​ത് ഹ​രി എ​ന്നി​വ​ർ മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ ന​ൽ​കി.

K-Rail Survey

സി​റ്റി ക്ലി​നി​ക് മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ കി​ര​ൺ റെ​ഡ്ഢി, ഇ​ൻ​ഫോ​ക് സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ശ​ര​ത് കു​മാ​ർ, ഇ​ൻ​ഫോ​ക് കെ​യ​ർ വ​ള​ണ്ടി​യ​ർ​മാ​ർ, ക്യാ​മ്പ് ഇ​ൻ​ചാ​ർ​ജ് റി​നീ​ഷ് ച​ന്ദ്ര​ൻ എ​ൻബിടിസി വ​ള​ണ്ടി​യ​ർ​മാ​ർ എ​ന്നി​വ​ർ ക്യാ​മ്പിന്‍റെ ഏ​കോ​പ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : MedicalCamp Infok NBTC CityClinic

Recent News

Corehub Up