x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക​ലോ​ത്സ​വം; ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ൽ കി​രീ​ടം ചൂ​ടി പ്രെ​സ്റ്റ​ൻ റീ​ജി​യ​ൺ

ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ
Published: November 23, 2026 11:03 AM IST | Updated: November 23, 2026 11:07 AM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

സ്ക​ൻ​തോ​ർ​പ്പ്: വി​ശ്വാ​സ​ത്തി​ന്‍റെ​യും പാ​ര​മ്പ​ര്യ​ത്തി​ന്‍റെ​യും തി​രി​നാ​ള​ങ്ങ​ൾ ക​ല​ക​ളി​ലൂ​ടെ വ​രും​ത​ല​മു​റ​യി​ലേ​ക്ക് പ​ക​ർ​ന്നു​ന​ൽ​കി​ക്കൊ​ണ്ട് ന​ട​ന്ന ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ഒ​ൻ​പ​താ​മ​ത് ബൈ​ബി​ൾ ക​ലോ​ത്സ​വം സ്ക​ൻ​തോ​ർ​പ്പി​ലെ ഫ്രെ​ഡ​റി​ക് ഗൗ ​സ്‌​കൂ​ളി​ൽ ഭ​ക്തി​നി​ർ​ഭ​ര​വും ആ​വേ​ശ​ക​ര​വു​മാ​യി പ​രി​സ​മാ​പി​ച്ചു.

രാ​വി​ലെ മു​ത​ൽ ന​ട​ന്ന ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ൽ 121 പോ​യി​ന്‍റു​മാ​യി പ്രെ​സ്റ്റ​ൻ റീ​ജി​യ​ൺ ഒ​ന്നാം സ്ഥാ​ന​വും 112 പോ​യി​ന്‍റു​മാ​യി ബ്രി​സ്റ്റോ​ൾ - കാ​ർ​ഡി​ഫ് റീ​ജി​യ​ണും 105 പോ​യി​ന്‍റു​മാ​യി മാ​ഞ്ച​സ്റ്റ​ർ റീ​ജി​യ​ണു​ക​ൾ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളും ക​ര​സ്ഥ​മാ​ക്കി.

ഇ​ട​വ​ക - മി​ഷ​ൻ ത​ല​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റ് നേ​ടി​യ​ത് പ്രെ​സ്റ്റ​ൻ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഓ​ഫ് ദി ​ഇ​മ്മാ​ക്കു​ലേ​റ്റ് ക​ൺ​സെ​പ്ഷ​ൻ ക​ത്തീ​ഡ്ര​ൽ ആ​ണ്.

ദൈ​വ​വ​ച​ന​ത്തെ ക​ല​ക​ളി​ലൂ​ടെ ആ​രാ​ധി​ക്കു​ക​യും രൂ​പ​ത​യു​ടെ എ​ല്ലാ ത​ല​ങ്ങ​ളി​ലും വ​ച​ന​വെ​ളി​ച്ചം പ​ക​രു​ക​യും ചെ​യ്യു​ന്ന ഈ ​മ​ഹോ​ത്സ​വ​ത്തി​ൽ, ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി രൂ​പ​ത​യു​ടെ 12 റീ​ജി​യ​ണു​ക​ളി​ൽ നി​ന്നാ​യി ഇ​ട​വ​ക /മി​ഷ​ൻ /പ്രൊ​പ്പോ​സ​ഡ്‌ മി​ഷ​ൻ ത​ല​ങ്ങ​ളി​ൽ തു​ട​ങ്ങി റീ​ജി​യ​ണ​ൽ ത​ല​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ ആ​യി​ര​ത്തി അ​ഞ്ഞൂ​റോ​ളം പ്ര​തി​ഭ​ക​ൾ ആ​ണ് 14 വേ​ദി​ക​ളി​ലാ​യി ത​ങ്ങ​ളു​ടെ ക​ലാ​വി​രു​ത് തെ​ളി​യി​ച്ചു കൊ​ണ്ട് ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ൾ ആ​യ​ത്.

രാ​വി​ലെ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ ന​ട​ത്തി​യ വി​ശു​ദ്ധ ഗ്ര​ന്ഥ പ്ര​തി​ഷ്‌​ഠ​യോ​ടെ​യാ​ണ് ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യ​ത്. തു​ട​ർ​ന്ന് ന​ട​ന്ന ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ദൈ​വ​വ​ച​നം രൂ​പ​ത​യു​ടെ എ​ല്ലാ ത​ല​ങ്ങ​ളി​ലും ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന സ​മ​യ​മാ​ണ് ബൈ​ബി​ൾ ക​ലോ​ത്സ​വ​മെ​ന്നും ദൈ​വ വ​ച​ന​ത്തെ ക​ല​ക​ളി​ലൂ​ടെ ആ​രാ​ധി​ക്കു​ന്ന ഈ ​സ​മ​യം വി​ശ്വാ​സ​വും പാ​ര​മ്പ​ര്യ​വും ത​ല​മു​റ​ക​ളി​ലേ​ക്ക് കൈ​മാ​റു​ന്ന​തി​ൽ വ​ലി​യ പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​തെ​ന്നും മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ പ​റ​ഞ്ഞു.

കെെ​യ​ടി നേ​ടി സെ​ന്‍റ് എ​ഫ്രേം പ്രൊ​പ്പോ​സ​ഡ്‌ മി​ഷ​ൻ ഹ​ൾ ആ​ൻ​ഡ് സ്ക​ൻ​തോ​ർ​പ്പ്

തു​ട​ർ​ച്ച​യാ​യി നാ​ലാം ത​വ​ണ​യാ​ണ് സെ​ന്‍റ് എ​ഫ്രേം പ്രൊ​പ്പോ​സ​ഡ്‌ മി​ഷ​ൻ ഹ​ൾ ആ​ൻ​ഡ് സ്ക​ൻ​തോ​ർ​പ്പി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ രൂ​പ​താ ബൈ​ബി​ൾ ക​ലോ​ത്സ​വം അ​ര​ങ്ങേ​റു​ന്ന​ത്.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും പാ​ർ​ക്കിം​ഗ് മു​ത​ൽ അ​വ​സാ​ന​വ​ട്ട ക്ലീ​നിം​ഗ് വ​രെ ഉ​ള്ള എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും നി​ശ​ബ്ദ​മാ​യി ഏ​റ്റ​വും ആ​ത്മാ​ർ​ഥ​ത​യോ​ടെ രൂ​പ​താ ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റ് ടീ​മി​നോ​ട് ചേ​ർ​ന്ന് നി​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​മി​ഷ​നി​ലെ വോ​ളന്‍റി​യേ​ഴ്സി​ന്‍റെ സേ​വ​ന​ങ്ങ​ളും എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണ്.

പ്രാ​ർ​ഥ​ന​യും ക​ല​യും ഒ​ത്തു​ചേ​ർ​ന്ന ഈ ​സം​ഗ​മം, പ്ര​വാ​സ​ലോ​ക​ത്തെ കു​രു​ന്നു​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും ത​ങ്ങ​ളു​ടെ ആ​ത്മീ​യ വേ​രു​ക​ളെ കൂ​ടു​ത​ൽ ആ​ഴ​ത്തി​ൽ അ​റി​യാ​നും സ്നേ​ഹി​ക്കാ​നും പു​ത്ത​ൻ ഉ​ണ​ർ​വേ​കി.

യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ബൈ​ബി​ൾ ക​ലോ​ത്സ​വ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന ഈ ​സം​ഗ​മ​ത്തി​ലേ​ക്ക് മ​ത്സ​രാ​ർ​ഥിക​ൾ​ക്കൊ​പ്പം കു​ടും​ബാം​ഗ​ങ്ങ​ളും കൂ​ടി ഒ​ത്തു​ചേ​ർ​ന്ന​തോ​ടെ, സ്ക​ൻ​തോ​ർ​പ്പ് അ​യായി​ര​ത്തി​ല​ധി​കം വി​ശ്വാ​സി​ക​ളു​ടെ സ്നേ​ഹ​ക്കൂ​ട്ടാ​യ്മ​യ്ക്കും മ​ഹാ​കു​ടും​ബ സം​ഗ​മ​ത്തി​നും സാ​ക്ഷി​യാ​യി.

12 റീ​ജി​യണു​ക​ളി​ലാ​യി ന​ട​ന്ന ക​ലോ​ത്സ​വ​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ ആ​യി​ര​ത്തി അ​ഞ്ഞൂ​റോ​ളം പ്ര​തി​ഭ​ക​ളാ​ണ് സ്ക​ൻ​തോ​ർ​പ്പ് ഫ്രെ​ഡ​റി​ക് ഗൗ ​സ്‌​കൂ​ളി​ലെ 14 വേ​ദി​ക​ളാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ മാ​റ്റു​ര​ച്ച​ത്.

യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ബൈ​ബി​ൾ ക​ലോ​ത്സ​വ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന് മ​ത്സ​രാ​ർ​ഥിക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കാ​നാ​യി അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ഒ​ന്ന് ചേ​ർ​ന്ന​തോ​ടെ അ​യാ​യി​ര​ത്തി​ല​ധി​കം വി​ശ്വാ​സി​ക​ളു​ടെ കു​ടും​ബ സം​ഗ​മ വേ​ദി കൂ​ടി​യാ​യാ​യി മ​ത്സ​ര ന​ഗ​രി മാ​റി.

രൂ​പ​ത പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് ഫാ.​ഡോ. ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട്, ചാ​ൻ​സി​ല​ർ ഫാ.​ഡോ. മാ​ത്യു പി​ണ​ക്കാ​ട്, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ ഫാ. ​ജോ മൂ​ല​ച്ചേ​രി വിസി, വൈ​സ് ചാ​ൻ​സി​ല​ർ ഫാ. ​ഫാ​ൻ​സ്വാ പ​ത്തി​ൽ, ബൈ​ബി​ൾ അ​പോ​സ്റ്റ​ലേ​റ്റ് ചെ​യ​ർ​മാ​ൻ ഫാ. ​ജോ​ർ​ജ് എ​ട്ടു​പ​റ​യി​ൽ, ഫാ. ​ജോ​സ​ഫ് പി​ണ​ക്കാ​ട്ട്, ഫാ.ഡോ. ​ജോ​ൺ പു​ളി​ന്താ​ന​ത്ത്, ഫാ. ​എ​ബി​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ, ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റ് കോഓർ​ഡി​നേ​റ്റ​ർ ജോ​ൺ കു​ര്യ​ൻ, ജോ​യിന്‍റ് കോഓർ​ഡി​നേ​റ്റ​ർമാ​രാ​യ ജി​മ്മി​ച്ച​ൻ ജോ​ർ​ജ്, മ​ർ​ഫി തോ​മ​സ്, പാ​സ്റ്റ​റ​ൽ കൌ​ൺ​സി​ൽ സെ​ക്രെ​ട്ട​റി റോ​മി​ൽ​സ് മാ​ത്യു മു​രി​ങ്ങ​മ​റ്റ​ത്തി​ൽ, രൂ​പ​ത​യി​ലെ വി​വി​ധ റീ​ജി​യ​നു​ക​ളി​ൽ നി​ന്നു​ള്ള വൈ​ദി​ക​ർ, ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റ് കോഓർ​ഡി​നേ​റ്റ​ർ​മാ​ർ, അ​ല്മാ​യ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ക​ലോ​ത്സ​വ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

പരിപാടിയുടെ യുട്യൂബ് ലിങ്ക്: https://www.youtube.com/watch?v=1aIL3GZCy0I

Tags : BibleFestival GreatBritain PrestonRegion MalayaliCommunity NRINews

Recent News

Corehub Up